-->
കൊച്ചി: എറണാകുളത്ത് ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ്. പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവാണ് കൊലപാതകം നടത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എറണാകുളം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിലാണ് സംഭവം. പെരുമ്പടപ്പ് സ്വദേശി ആഷികിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വാഹനത്തില്‍ ഒരു യുവതിയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ പള്ളുരുത്തി പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി .