-->
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബോളിവുഡ് താരറാണി ദീപിക പദ്കോണിന്റെ ഒരു വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ചിരുന്നു.
പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് സ്പിരിറ്റ് എന്ന പാൻ ഇന്ത്യൻ ചിത്രം അടുത്തിടെയായി വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈ സിനിമയില്‍ നായികയായി ആദ്യം പരിഗണിക്കപ്പെട്ടിരുന്നത് ദീപികയെ ആയിരുന്നുവെങ്കിലും പിന്നീട് ഉയർന്ന പ്രതിഫലവും മറ്റ് ആവശ്യങ്ങളും കാരണം താരത്തെ സിനിമയില്‍ നിന്ന് മാറ്റിയിരുന്നു. അതു വിവാദങ്ങൾക്ക് വഴി വച്ചപ്പോൾ തന്റെ തീരുമാനം എന്ത് കൊണ്ടായിരുന്നു എന്നും എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ദീപിക തുറന്നു പറഞ്ഞു.
ഇപ്പോഴിതാ വിഷയത്തില്‍ ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സോനാക്ഷി സിന്‍ഹ. എട്ട് മണിക്കൂര്‍ ജോലി സമയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ അതിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്നാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോനാക്ഷി സിന്‍ഹ പറഞ്ഞത്.
'എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാത്ത നടന്മാരോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍, സ്ത്രീ അഭിനേതാക്കള്‍ക്ക് ഇത് വ്യത്യസ്തമാകേണ്ടതിന്റെ ആവശ്യകത എനിക്ക് മനസ്സിലാകുന്നില്ല'', സോനാക്ഷി പറഞ്ഞു.
ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഷൂട്ടിംഗിനനുസരിച്ച് ചില വഴക്കങ്ങള്‍ ആവശ്യമാണെന്ന് സോനാക്ഷി സമ്മതിച്ചു. 'ഇത് പ്രോജക്റ്റിന്റെയും എല്ലാറ്റിന്റെയും ആവശ്യകതകളെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ആ മണിക്കൂറുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ അത് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും. മറ്റുള്ളവരുമായി ഷൂട്ട് ചെയ്യാന്‍ മറ്റ് നിരവധി കാര്യങ്ങളുണ്ട്, അവ നിങ്ങള്‍ക്ക് ഒരേ സമയം പൂര്‍ത്തിയാക്കാന്‍ കഴിയും. അത് സാധ്യമാണെന്ന്് ഞാന്‍ കരുതുന്നു,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം നവാഗത സംവിധായകന്‍ കുഷ് എസ് സിന്‍ഹ സംവിധാനം ചെയ്യുന്ന നികിത റോയി ആണ് സോനാക്ഷിയുടെ ഇനി വരാനുളള ചിത്രം. പരേഷ് റാവല്‍, അര്‍ജുന്‍ രാംപാല്‍, സുഹൈല്‍ നയ്യാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ 2025 ജൂണ്‍ 27 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.