Saturday, March 14, 2026 Last Updated 31 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 01.29 PM

'താന്‍ പിടിച്ചത് എല്‍ഡിഎഫിന്റെ വോട്ടുകള്‍' ; പി.വി. അന്‍വര്‍ പിടിച്ചത് 19,000 വോട്ടുകള്‍

uploads/news/2025/06/787559/pv-anwar-and-VD-satheeshan.jpg

മലപ്പുറം: എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് പി.വി. അന്‍വര്‍. തെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ സാന്നിദ്ധ്യം. 19,946 വോട്ടുകളാണ് പി.വി. അന്‍വറിന് നേടിയത്്. പോസ്റ്റല്‍വോട്ട് മുതല്‍ ആര്യാടന്‍ ഷൗക്കത്തിനൊപ്പം വോട്ടുനില പി.വി. അന്‍വറും കൂട്ടിക്കൊണ്ടുവരികയും എല്ലാ പഞ്ചായത്തിലും ഏറെക്കുറെ വോട്ട് ഷെയര്‍ നേടുകയും ചെയ്തു.

ആര്യാടന്‍ ഷൗക്കത്ത് വന്‍ വിജയം നേടിയ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍. പി.വി. അന്‍വറിന് കഴിഞ്ഞു. എല്‍ഡിഎഫ് വിട്ട് എംഎല്‍എ സ്ഥാനം രാജിവെച്ച അന്‍വറിന്റെ വോട്ടുകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എല്‍ഡിഎഫ് വിജയം നേടിയേനെ. 65,061 ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജിന് കിട്ടിയ വോട്ട്. മറുവശത്ത് പി.വി. അന്‍വര്‍ ഇല്ലാതെ തന്നെ യുഡിഎഫിന് വിജയം നേടാനായത് വലിയ നേട്ടമായി. അതേസമയം നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അവര്‍ പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷം 15,000 വോട്ടിന്റേതായിരുന്നു.

15,000 വോട്ടുകള്‍ നേടിയ പി.വി. അന്‍വറിനെ ചെറുതായി കാണാനാകില്ലെന്നായിരുന്നു യുഡിഎഫിന്റെ വിജയം ഉറപ്പാക്കിയതിന് പിന്നാലെ കെപിസിസി അദ്ധ്യക്ഷന്‍ നടത്തിയ ആദ്യപ്രതികരണം. അന്‍വറിനെ ഗൗരവമായി വിലയിരുത്തിയിരിക്കുന്ന യുഡിഎഫ് അദ്ദേഹത്തെ മുന്നണിയിലേക്ക് എടുക്കുമോ എന്നതാണ് ഇനി ആകാംഷ. തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പി.വി. അന്‍വറിന് എല്‍ഡിഎഫിനും യുഡിഎഫിനും മൂന്‍തൂക്കമുണ്ടായിരുന്ന നിലമ്പൂരിലെ എല്ലാ ബൂത്തുകളില്‍ നിന്നും വോട്ടുകള്‍ ലഭിക്കുകയുണ്ടായി എന്നതായിരുന്നു ഏറെ പ്രത്യേകത.

താന്‍ പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും എല്‍ഡിഎഫ് വോട്ടാണെന്നുമായിരുന്നു പി വി അന്‍വറിന്റെ ആദ്യ പ്രതികരണം. താന്‍ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാന്‍ സാഹചര്യം ഉണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്നും ഇല്ലെങ്കില്‍ പുതിയ മുന്നണിയെന്നും അന്‍വര്‍ വ്യക്തമാക്കി.

നിലമ്പൂരില്‍ 40000 ഭൂരിപക്ഷം ഉണ്ടാക്കികൊടുക്കും എന്നാണ് യുഡിഫ് നേതാക്കളോട് പറഞ്ഞിരുന്നത്. അവര്‍ കേട്ടില്ല. 10000 യുഡിഫ് വോട്ട് സ്വരാജിന് പോയി. യുഡിഎഫ് നേതാക്കളുമായി ഇനിയും സംസാരിക്കും. പിണറായിസം തോല്‍പ്പിക്കാന്‍ എന്തും അടിയറവ് പറയാന്‍ തയ്യാറാണ്. തനിക്കും ഷൌക്കത്തിനും കിട്ടിയത് പിണറായിസത്തിന് എതിരായ വോട്ടാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW