Saturday, March 14, 2026 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 12.53 PM

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് വന്‍ വിജയം ; ശക്തമായ ഇംപാക്ട് ഉണ്ടാക്കി പി.വി. അന്‍വര്‍

uploads/news/2025/06/787554/aryadan-win.jpg

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി യുഡിഎഫിന്റെ മുന്നേറ്റം. എട്ടു തവണ പിതാവ് ആര്യാടന്‍ മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ പി.വി. അന്‍വര്‍ രാജിവെച്ച ഒഴിവില്‍ വന്ന ഉപതെരഞ്ഞെടുപ്പില്‍ 11,077 വോട്ടുകള്‍ക്ക് ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് വിജയം നേടി. ഇരു മുന്നണികളെയും വെല്ലുവിളിച്ച് മത്സരത്തിന് ഇറങ്ങിയ പി.വി. അന്‍വര്‍ 19,000 വോട്ടുകള്‍ നേടി തെരഞ്ഞെടുപ്പില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായി സിറ്റിംഗ് സീറ്റ് ഇടതുപക്ഷത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നു. എന്‍ഡിഎ അവരുടെ പതിവ് വോട്ട് നിലനിര്‍ത്തി.

ഉപതെരഞ്ഞെടുപ്പില്‍ 76,666 വോട്ടുകളാണ് ഷൗക്കത്ത് നേടിയത്. 65661 വോട്ടുകളാണ് സ്വരാജിന് നേടാനായത്. 19593 വോട്ടുകള്‍ പി.വി. അന്‍വര്‍ നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് അവരുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തു. 8536 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍കുമാറിന് നേടാനായത്്. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മേല്‍ ഒരുഘട്ടത്തിലും മേല്‍ക്കോയ്മ നേടാനായില്ല. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുതല്‍ തുടങ്ങിയ മുന്നേറ്റം ആര്യാടന്‍ ഷൗക്കത്ത് അവസാനം വരെ നില നിര്‍ത്തി.

നിലമ്പൂര്‍, വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയുമായിരുന്നു വോട്ടെടുപ്പിലേക്ക് പോയത്. ഇതില്‍ കരുളായിയിലും അമരമ്പലത്തിലും മാത്രമാണ് എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമെങ്കിലും കിട്ടിയത്. അതേസമയം എല്‍ഡിഎഫിന് വലിയ മുന്നേറ്റം നല്‍കിയിരുന്ന പോത്തുകല്‍, കരുളായി നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളിലും യുഡിഎഫ് മികവ് കണ്ടെത്തി. ചെറിയ മുന്നേറ്റം ഒഴിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് ഒരു ഘട്ടത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മുകളിലെത്താനായില്ല. സ്വന്തം ബൂത്തില്‍ പോലും സ്വരാജ് 40 വോട്ടിന് പിന്നിലായി പോയി. സ്വന്തം പഞ്ചായത്തിലും എം സ്വരാജിന് പിന്നില്‍ പോകേണ്ടി വന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കിയ, കരുളായി, നിലമ്പൂര്‍ മേഖലകളിലും പുറകിലായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW