Friday, March 20, 2026 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 11.34 AM

എത്താൻ വൈകി; വിമാനത്തിനടുത്തേക്ക് ഓടിക്കയറിയ യുവാവ് പിടിയില്‍

man

മുംബൈ: എത്താൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങുമെന്നായതോടെ, വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന യുവാവിനെ അറസ്റ്റ് ചെയതു. എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിൽ കടന്ന നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണി (25) ആണു പിടിയിലായത്.

നിർത്തിയിട്ടിരിക്കുന്നതു തനിക്കു പോകാനുള്ള പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതി ഇയാൾ ഓടിയത് ഗുജറാത്തിൽനിന്നു മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കാണ്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ബോർഡിങ്ങിനു ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രൈവറാണ് പാർക്കിങ് ഏരിയയിൽ ഇറക്കിയതെന്ന് ആദ്യം കളവ് പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിൽ അതിക്രമിച്ചു കടന്നതാണെന്നു പീയുഷ് സമ്മതിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW