Friday, March 13, 2026 Last Updated 12 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jun 2025 07.32 PM

എ ബി വി പി സമരം രാജ്ഭവൻ നിർദേശം അനുസരിച്ച്; മന്ത്രി വി ശിവൻകുട്ടി

uploads/news/2025/06/787431/6.gif
photo - facebook

തിരുവനന്തപുരം : രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇന്ന് നടന്ന എ ബി വി പിയുടെ സമരമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജന്മഭൂമിയിൽ നൽകിയ അഭിമുഖം.

ഭാരതാംബ വിഷയത്തിൽ മന്ത്രിക്കെതിരെ എബിവിപി കോട്ടയത്ത് നടത്തിയ മാർച്ച് അക്രമാസക്തമായി.തിരുനക്കര ടാക്സി സ്റ്റാൻഡിലെ CITU കൊടിമരം എബിവിപി പ്രവർത്തകർ തകർത്തു. ഇതേ തുടർന്ന് പോലീസുമായി പ്രവർത്തകർ സംഘർഷത്തിൽ ഏർപ്പെട്ടു. പിന്നാലെ കെ കെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ട്രെയിനിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രി വി.ശിവൻകുട്ടിയെ കരിങ്കൊടി കാണിക്കാനെത്തിയ എബിവിപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഇന്നലെ രാത്രിയും സംഘർഷമുണ്ടായിരുന്നു.എ ബി വി പി പ്രവർത്തകരെ തിരുവനന്തപുരത്ത് മർദിച്ച സംഭവത്തിൽ എസ്എഫ്ഐക്കെതിരെ സമരം ശക്തമാക്കുമെന്നും സംഘടന വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW