Wednesday, March 18, 2026 Last Updated 24 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jun 2025 04.46 PM

ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാര്‍ തിട്ടൂരത്തിന്റെ ഇരയാണ് JSK ; സന്ദീപ് വാര്യര്‍

sandeep-g-varier-

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമാണെന്നും ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് ജെഎസ്‌കെയെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമാണ്. ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK . ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിക്കുന്ന മറ്റു ചില ചിത്രങ്ങൾക്കും സമാനമായ വിലക്ക് ആർഎസ്എസുകാരെ കുത്തിനിറച്ച സെൻസർ ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയും ബിജെപി ടിക്കറ്റിൽ ജയിച്ച എംപിയുമായിട്ടും സുരേഷ് ഗോപി അഭിനയിച്ച സിനിമക്ക് പോലും ഈ കയ്പ് നിറഞ്ഞ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മതന്യൂനപക്ഷ വിഭാഗങ്ങളും ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരും ഒക്കെ അനുഭവിക്കേണ്ടിവരുന്ന ഫാസിസ്റ്റ് തേർവാഴ്ച എത്രത്തോളം ഉണ്ടാകും ?
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം സന്ദീപ് വാര്യര്‍ കുറിച്ചു.

സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചാണ് സെൻസർ റിലീസ് നിഷേധിച്ചത്. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് നിർദ്ദേശം. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് നിർദ്ദേശം.

അതേസമയം സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും എത്തി. ജാനകിയെന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിന്റെ പേരുള്‍പ്പെടെ സിനിമയുടെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Ads by Google
Sunday 22 Jun 2025 04.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW