Wednesday, March 18, 2026 Last Updated 23 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 10.32 AM

സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കലാ മാസ്റ്റര്‍; പ്രിയ താരങ്ങളെയെല്ലാം ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തില്‍ ആരാധകര്‍

kala-master
photo-www.instagram.com/kalamaster_official/

സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊറിയോഗ്രാഫര്‍ കലാമാസ്റ്റര്‍. ഒരു കാലത്ത് തെന്നിന്ത്യ സിനിമാ ലോകം അടക്കിവാണ തരാസുന്ദരിമാരായ രംഭ, ദേവയാനി, മീന, റോജ എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് മാസ്റ്റര്‍ പങ്കുവെച്ചത് .

ഈ താരസുന്ദരിമാരുടെയെല്ലാം നല്ല സുഹൃത്താണ് കലാ മാസ്റ്റര്‍. പലപ്പോഴും ഈ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കലാ മാസ്റ്റര്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ നാലുപേരും ഒന്നിച്ചെത്തിയ ഈ ചിത്രങ്ങള്‍ ആരാധകര്‍ക്കും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നതാണ്.

ഇന്നലെ എന്റെ സുന്ദരികളായ കൂട്ടുകാരായ മീന, രംഭ, ദേവയാനി, റോജ എന്നിവരോടൊപ്പം ഒരു ദിവസം ചെലവഴിച്ചു. അവരോടൊപ്പം ഒരു മനോഹരമായ ഉച്ചനേരവും ഉച്ചഭക്ഷണവും ചെലവഴിക്കാന്‍ കഴിഞ്ഞത് വളരെ മനോഹരമായിരുന്നു, ഞങ്ങള്‍ക്ക് ധാരാളം ചിരികളും രസകരമായ സമയങ്ങളും ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വര്‍ഷങ്ങളോളം നീണ്ടുനിന്നു, ഇനിയും ഒരുപാട് കാലം നിലനില്‍ക്കും, പ്രത്യേകിച്ച് ഇതുപോലുള്ള അത്ഭുതകരമായ ദിവസങ്ങള്‍ക്കൊപ്പം ചിത്രങ്ങള്‍ക്കൊപ്പം കലാ മാസ്റ്റര്‍ കുറിച്ചു.

അതേസമയം എല്ലാവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍. നിരവധി പേരാണ് ചിത്രത്തിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Friday 20 Jun 2025 10.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW