-->
തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ നിന്നും മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കാവിയോട് മന്ത്രിക്ക് എന്തുകൊണ്ട് ഇത്രയും അസഹിഷ്ണുതയെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.
ഭരണനിര്‍വഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവന്‍. രാജ്ഭവനില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ് മന്ത്രി ശിവന്‍കുട്ടി ചെയ്തത്. മന്ത്രി ശിവന്‍കുട്ടി ഭാരതാംബയെ തള്ളിപ്പറഞ്ഞു. അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടെന്നും മന്ത്രി ഇറങ്ങി പോയത് അനവസരത്തിലാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
അതേ സമയം ഭാരതാംബ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്ത് എത്തിയിരുന്നു. ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ല എന്നും ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.