Wednesday, March 18, 2026 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 01.28 PM

' ദേവികയെ അടിമയായി വെച്ചിരിക്കുകയാണെന്ന് കരുതൂ... അവള്‍ ഹാപ്പിയാണെങ്കില്‍ ആര്‍ക്കാണ് പ്രശ്‌നം'? വിജയ് മാധവ്

like, couple

നടിയും അവതാരകയുമായ ദേവിക നമ്പ്യാരും ഭര്‍ത്താവും ഗായകനുമായ വിജയ് മാധവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. ഒറിജിനല്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു പ്രതികരണം.

ദേവികയുടെ വാക്കുകള്‍:

'വിജയ് മാധവ് പറയുന്നതിന് അനുസരിച്ചാണ് ഞാന്‍ ഇരിക്കുന്നതും നില്‍ക്കുന്നതും പോലുമെന്നാണ് ആളുകളുടെ ധാരണ. പക്ഷേ, ഞങ്ങള്‍ എല്ലാ കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്നവരാണ്. രണ്ടുപേര്‍ക്കും പരസ്പരം നന്നായി അറിയാം. മാഷില്‍ ഞാനൊരു ഭീകരനെയാണ് പ്രതീക്ഷിച്ചത്. പക്ഷേ പുള്ളി ബേസിക്കലി പാവമാണ്. മാഷിനെ കുറിച്ച് എന്റെ കുടുംബത്തില്‍ ഉള്ളവര്‍ക്കു പോലും തെറ്റിദ്ധാരണകളുണ്ട്. കാരണം, പണ്ട് ഞാന്‍ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ അത് കുറച്ചു. കുട്ടികളായതും തിരക്കുകളും പ്രായമായതുമൊക്കെയാണ് അതിനു കാരണം. മാഷ് എന്നെ ഓവര്‍ പവര്‍ ചെയ്യുന്നതുകൊണ്ട് ഞാന്‍ ഒതുങ്ങിപ്പോയി എന്നാണ് ആളുകള്‍ വിചാരിക്കുന്നത്'', ദേവിക പറഞ്ഞു. രണ്ടാമത്തെ പ്രസവം സിസേറിയനായിരുന്നു. അത് കഴിഞ്ഞ് വീട്ടില്‍ വന്ന സമയത്താണ് ഒരു വീഡിയോയില്‍ ഞങ്ങളെ വിമര്‍ശിച്ചു വന്ന കമന്റുകള്‍ കണ്ടത്. മാഷിനെ സൈക്കോയെന്ന് വിളിച്ചായിരുന്നു കമന്റുകളില്‍ അധികവും. നിങ്ങള്‍ സെപ്പറേറ്റ് ആകണം, ദേവിക ഓടിപ്പോകൂ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ടായിരുന്നു. മക്കളെ മോശമായി പറഞ്ഞും കമന്റുകള്‍ വന്നിരുന്നു. ഓം പരമാന്മ സമാധിയായി എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടപ്പോള്‍ കരച്ചില്‍ വന്നു. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് മാഷ് അന്ന് റിയാക്ഷന്‍ വീഡിയോ ചെയ്തത്'.

അതേസമയം താന്‍ ദേവികയെ അടിമയായി വെച്ചിരിക്കുകയാണെന്ന് തന്നെ കരുതൂ... എന്നാലും ദേവിക ഹാപ്പിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നം? എന്നായിരുന്നു ഇക്കാര്യത്തില്‍ വിജയ്യുടെ പ്രതികരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW