Wednesday, March 18, 2026 Last Updated 17 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.59 AM

കൂടെ അഭിനയിക്കാന്‍ മോഹം, മലയാളത്തിലെ യുവനടന്‍ ഹിന്ദിയിലും താരമാകും; പ്രശംസിച്ച് ആലിയ ഭട്ട്

alia-bhatt-

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട് .താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി, സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ആലിയ ഭട്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ആലിയ ഭട്ടിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളി താരം റോഷന്‍ മാത്യുവിനെക്കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്.

ആലിയയും റോഷനും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു. നെറ്റ്ഫളിക്‌സ് ചിത്രം ഡാര്‍ലിങ്‌സിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. റോഷന്‍ മികച്ച നടനാണെന്നും ബോളിവുഡ് സിനിമകളുടെ ഭാഗമായി മാറാന്‍ റോഷന് സാധിക്കുമെന്നുമാണ് ആലിയ പറയുന്നത്. ബ്രൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആലിയ റോഷനെക്കുറിച്ച് സംസാരിച്ചത്.

റോഷന്‍ മാത്യുവിനൊപ്പം ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട് റോഷന്‍. ഡാര്‍ലിംഗ്‌സിലും നല്ല അഭിനയമായിരുന്നു. അയാള്‍ ബോളിവുഡില്‍ പുതിയൊരു തരംഗം സൃഷ്ടിക്കുകയാണ്. മലയാളം പോലെ ഹിന്ദിയിലും റോഷന് തന്റേതായ സ്ഥാനം കണ്ടെത്താന്‍ സാധിക്കുമെന്ന് ഉറപ്പാണ്. ഒടിടി വന്നതോടെ ആളുകള്‍ ഭാഷയുടെ അതിരുകളെക്കുറിച്ച് ചിന്തിക്കാറില്ല.നല്ല സിനിമകളേയും ആര്‍ട്ടിസ്റ്റുകളേയും എല്ലാവരും സ്വീകരിക്കും'' എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.

2022 ലാണ് ഡാര്‍ലിംഗ്‌സ് റിലീസാകുന്നത്. ജസ്മീത് ക റീന്‍ ആയിരുന്നു സംവിധാനം. ആലിയയ്ക്കും റോഷനും പുറമെ ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ആലിയയുടെ ആദ്യ നിര്‍മ്മാണം കൂടിയായിരുന്നു ഡാര്‍ലിംഗ്‌സ്. അതേസമയം റോന്ത് ആണ് റോഷന്‍ മാത്യുവിന്റെ പുതിയ സിനിമ. ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ രചനയും സംവിധാനവും ഷാഹി കബീറാണ്. ഇത്തിരി നേരം, ചെറ, ചത്ത പച്ച തുടങ്ങിയവയാണ് റോഷന്റെ അണിയറയിലുള്ള സിനിമകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW