-->
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി എ ഐ സി സിയുടെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരളഘവും നിലമ്പൂരില്‍ സജീവമായി.കഴിഞ്ഞ 13 മുതല്‍ ഇന്നലെ വരെ
ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലയര്‍ മാത്യൂസിന്റെയുംഐ ഓ സി നേതാവ് റോമി കുര്യാക്കോസിന്റെയും നേതൃത്വത്തിലായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങള്‍.
ഐ ഒ സി - കോണ്‍ഗ്രസ്- യുഡിഎഫ് പ്രവര്‍ത്തകരെ കൂട്ടിച്ചേര്‍ത്ത് 22 പേരടങ്ങുന്ന ഐ ഓ സി കര്‍മ്മസേനയാണ് മണ്ഡലത്തിലുടനീളം പ്രചരണം നടത്തിയത്. മുതിര്‍ന്നകോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിലമ്പുര്‍ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം,അമരമ്പലം,എടക്കര,ചുരുളായി എന്നീ പഞ്ചായത്തുകള്‍ മുഖ്യ കേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
നിലമ്പൂരിലെ യു ഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച് സംഘടിപ്പിച്ച കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തിരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐ ഓ സി നേതാക്കള്‍ സജീവ സാന്നിധ്യമായി. വിവിധ സ്ഥലങ്ങളില്‍ ഐ.ഒ.സി.യുടെനേതൃത്വത്തില്‍ നടന്ന നടന്ന കുടുംബ മീറ്റിംഗുകളില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ.മുഖ്യഥിതിയായി. കോണ്‍ഗ്രസ് അനുകൂല പ്രവാസ സംഘടനകളായ ഓ ഐ സി സി - ഇന്‍കാസ് സംഘടനകളുമായിചേര്‍ന്നുള്ള പ്രചരണ പ്രവര്‍ത്തനങ്ങളും കണ്‍വന്‍ഷനുകളും ഐ ഓ സി (യു കെ)നടത്തി.