-->
ഫാദേഴ്‌സ് ഡേയില്‍ അച്ഛനൊപ്പമുളള കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. മെമ്മറീസ്, ഡ്രീംസ്, ഹോപ്‌സ് എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു താരം ചിത്രം പങ്കുവെച്ചത്. ഒപ്പം മകന്‍ ഇസഹാക്കിനൊപ്പമുളള ചിത്രവും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, മമ്മൂട്ടിയെയും മോഹൻലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് കുഞ്ചാക്കോ ബോബൻ. ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ചിത്രീകരണത്തിൽ മോഹൻലാലും, കുഞ്ചാക്കോ ബോബനും ജോയിൻ ചെയ്തു. 10 ദിവസത്തോളം നീണ്ട നിൽക്കുന്ന ഷെഡ്യൂൾ ആണ് ശ്രീലങ്കയിൽ അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്.
ഓഫീസർ ഓൺ ഡ്യൂട്ടി ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം. കുഞ്ചാക്കോ ബോബനെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' ഉം റിലീസിന് ഒരുങ്ങുകയാണ്. ലിസ്റ്റൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമ്മാണം. ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന ബോബി -സഞ്ജയ് ആണ് നിർവഹിക്കുന്നത്. ട്രാഫിക്കിനു ശേഷം ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.