Friday, March 13, 2026 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 12.56 PM

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിച്ച് തിയറ്ററുകളിലേക്ക്; പ്രണയകഥ വീണ്ടും കാണാനുളള ആവേശത്തില്‍ ആരാധകര്‍

samantha

സാമന്തയും നാഗചൈതന്യയും ഒന്നിച്ച് അഭിനയിച്ച ‘യേ മായ ചേസവേ’ എന്ന തെലുങ്ക് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. 15 വർഷം മുമ്പ് റൊമാന്റിക് ഡ്രാമ ജോണറിൽ പുറത്തിറങ്ങിയ ചിത്രം ജൂലൈ 18നാണ് റീ റിലീസിനെത്തുക എന്നാണ് റിപോർട്ടുകൾ.

വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ യേ മായ ചേസവേ. സിമ്പു, തൃഷ എന്നിവർ ഒരുമിച്ചെത്തിയ ചിത്രത്തിൽ സാമന്തയും നാഗചൈതന്യയും അഭിനയിച്ചിരുന്നു.

സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച യേ മായ ചേസവേ എന്ന ചിത്രത്തിന്റെ സെറ്റുകളിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. 2017-ൽ വിവാഹിതരായ ഇരുവരും 2021-ൽ നിയമപരമായി വേർപിരിഞ്ഞു.എന്തായാലും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സാമന്തയും നാഗചൈതന്യയും ഒരുമിച്ചെത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW