Wednesday, March 18, 2026 Last Updated 25 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 11.20 AM

രജനികാന്ത് അങ്കിള്‍ കണ്ണപ്പ കണ്ടു, കെട്ടിപ്പിടിച്ച് ഗംഭീരമെന്ന് പറഞ്ഞിട്ടുണ്ട്; സന്തോഷം പങ്കുവെച്ച് വിഷ്ണു മഞ്ചു

vishnu-manju-
photo-x.com/iVishnuManchu

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവർ ചിത്രത്തില്‍ കാമിയോ റോളുകളിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കണ്ണപ്പ രജനികാന്ത് കണ്ടെന്നും തന്നെ കെട്ടിപ്പിടിച്ച് ഗംഭീര അഭിപ്രായം നൽകിയെന്നും പറയുകയാണ് ചിത്രത്തിലെ നായകനായ വിഷ്ണു മഞ്ചു. സോഷ്യൽ മീഡിയയിലൂടെയാണ്‌ വിഷ്ണു ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രജിനികാന്തിനൊപ്പമുള്ള ചിത്രവും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്.

'ഇന്നലെ രാത്രി രജനികാന്ത് അങ്കിൾ കണ്ണപ്പ കണ്ടു. സിനിമ കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. സിനിമ ഇഷ്ടമായെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ 22 വർഷമായി ഇതുപോലൊരു ആലിംഗനത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ഇന്ന്, എനിക്ക് വല്ലാതെ അഭിമാനവും, ആനന്ദവും, തോന്നുന്നുണ്ട്. ജൂൺ 27 ന് കണ്ണപ്പ വരുന്നു, ലോകം ശിവന്റെ മാന്ത്രികത അനുഭവിക്കാൻ ഞാൻ കാത്തിരിക്കുകയാണ്,' വിഷ്ണു മഞ്ജു പറഞ്ഞു.

അതേസമയം, വമ്പൻ ബഡ്ജറ്റിൽ ഒരു വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കൊച്ചിയിൽ വെച്ചാണ് സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. നടൻ മോഹൻലാലും പ്രെസ് മീറ്റിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.

കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസായെത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW