Thursday, March 12, 2026 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 07.40 PM

‘‘അന്ന് ദാദയ്ക്കായി ടിവിയില്‍ നോക്കി ആര്‍പ്പു വിളിക്കുന്ന സ്കൂൾ വിദ്യാർത്ഥിനി; ഇന്ന് സ്വപ്നം പോലെ അരികില്‍...’’സൗരവ് ഗാംഗുലിയെ കണ്ട സന്തോഷത്തില്‍ നവ്യ നായര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നവ്യ നായര്‍ ഇപ്പോഴിതാ ലണ്ടന്‍ യാത്രയ്ക്കിടെ തന്റെ ഓള്‍ടൈം ഫേവറൈറ്റ് കായികതാരം സൗരവ് ഗാംഗുലിയെ കണ്ട സന്തോഷം പങ്കിടുകയാണ്.
Navya Nair, Sourav Ganguly
Navya Nair with Sourav Ganguly (Image Source: Instagram)

മലയാളികളുടെ സ്വന്തം ബാലാമണിയായി പ്രേക്ഷകര്‍ എന്നും സ്നേഹിക്കുന്ന താരമാണ് നവ്യ നായര്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി നവ്യ മാറിയിരുന്നു. ഇന്നും നവ്യയുടെ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ ഏറെയാണ്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം പിന്നീട് മികച്ച കഥാപാത്രത്തിലൂ​ടെ തിരിച്ചു വരവും നടത്തിയിരുന്നു. ​അതിനൊപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.
സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് നവ്യ. എല്ലാ വിശേഷങ്ങളും യാത്രകളും ഫോട്ടോഷൂട്ടുകളുമൊക്കെ നവ്യ അതിലൂടെ പങ്കിടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലണ്ടന്‍ യാത്രാ വിശേഷങ്ങളാണ് നവ്യ പങ്കിടുന്നത്.
ഇപ്പോഴിതാ കുട്ടിക്കാലത്ത് ടിവിയിൽ കണ്ട് നെഞ്ചിലേറ്റിയ പ്രിയതാരം സൗരവ് ഗാംഗുലിയെ ലണ്ടൻ തെരുവുകളിൽ വച്ച് നേരിൽ കണ്ടതിലുള്ള സന്തോഷം പങ്കിടുകയാണ് നവ്യ നായര്‍. ‘‘ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു...ലണ്ടൻ അവധിക്കാലത്ത് സൗരവ് ഗാംഗുലിയെ കണ്ടുമുട്ടി....ടിവിയിൽ ദാദയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിനിയില്‍ നിന്ന് നേരിട്ടുള്ള ഈ ഒരു നിമിഷം പങ്കിടുന്നത് വരെ, ചില ഓർമ്മകൾ എന്നെന്നേക്കുമായി മായാതെ കിടക്കുന്നു...ഇതിഹാസം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സൗരവ് ഗാംഗുലി​യ്ക്കൊപ്പമുള്ള ചിത്രം നവ്യ പങ്കിട്ടിരിക്കുന്നത്.

അഭിനയത്തേക്കാൾ ഡാൻസിൽ സജീവമാകുന്ന നവ്യ നായരെ ആണ് ഇപ്പോൾ കാണാനാവുക. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ. നവ്യ വേദിയിലെത്തുന്ന നൃത്തത്തിന് കാഴ്ചക്കാരും ഏറെയാണ്.
‘പുഴു’വിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’യാണ് നവ്യയുടെ പുതിയ ചിത്രം. സൗബിൻ ഷാഹിർ ആണ് ഈ ചിത്രത്തിലെ നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Ads by Google
Ads by Google
TRENDING NOW