Monday, March 23, 2026 Last Updated 58 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 01.20 PM

ഇറാനിയന്‍ മിസൈല്‍ ആക്രമണം ; ഇസ്രായേലിന്റെ അയണ്‍ ഡോം ഭേദിച്ച് ടെല്‍ അവീവില്‍ പതിച്ചു

uploads/news/2025/06/786140/misile-attack.jpg

ടെല്‍ അവീവ്: മദ്ധ്യേഷ്യയിലെ സമാധാനം തകര്‍ത്ത് ഇസ്രായേലും ഇറാനും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇസ്രായേല്‍ ചെറിയ പരിധി റോക്കറ്റുകളില്‍ നിന്നും പ്രതിരോധിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരുന്ന ഇസ്രായേലിന്റെ അയണ്‍ഡോം മറികടന്ന് ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിലെ ഇസ്രായേല്‍ പ്രതിരോധ ആസ്ഥാനത്തായിരുന്നു ഈ സംവിധാനം ഉണ്ടായിരുന്നത്.

അയണ്‍ഡോം മറികടന്ന് താഴികക്കുടം തകര്‍ത്ത് പ്രതിരോധ ആസ്ഥാനത്ത് മിസൈല്‍ പതിക്കുന്നതായി കാണാം. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ഇസ്രായേല്‍ പ്രതിരോധ സേനയുടെ ആസ്ഥാനം ഉള്‍പ്പെടെ നിരവധി സൈനിക സൗകര്യങ്ങള്‍ സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ ടെല്‍ അവീവിന്റെ ഒരു ഭാഗത്ത് ഒരു ആക്രമണം നടക്കുന്നത് കാണാം. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍, ഇസ്രായേലിന്റെ അയണ്‍ ഡോം ഒരു ഇറാനിയന്‍ മിസൈല്‍ മറികടക്കാന്‍ ശ്രമിക്കുന്നത് കാണാം.

24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ മറുപടിയായിട്ടാണ് ഇറാന്റെ തിരിച്ചടി. റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നല്‍കിയ സംവിധാനം ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമമാണ്. എഴുപത് കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കാന്‍ ശേഷിയുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നത്. റഡാറുകള്‍,നിയന്ത്രണ കേന്ദ്രം,മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അയേണ്‍ ഡോം. റഡാറുകള്‍ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ച് തകര്‍ക്കുന്നു.

ടെല്‍ അവീവിലെ കിര്യ ഏരിയയിലെ മാര്‍ഗനിറ്റ് ടവര്‍ പശ്ചാത്തലത്തില്‍ കാണാം. ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ ഇറാനെതിരെ 'മുന്‍കൂട്ടി' വ്യോമാക്രമണം നടത്തി. ഓപ്പറേഷനെ തുടര്‍ന്ന് ടെഹ്റാനില്‍ നിന്ന് പ്രതികാര നടപടി സാധ്യമാണെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞതോടെ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട്, 200 ലധികം ലക്ഷ്യങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍ ഇറാനെതിരെ രണ്ടാമത്തെ ആക്രമണം നടത്തി.

മറുപടിയായി, വെള്ളിയാഴ്ച രാത്രി ഇസ്രായേലിലുടനീളം സൈറണ്‍ മുഴക്കിയപ്പോള്‍ ഇറാന്‍ തിരിച്ചടിക്കുകയും ടെല്‍ അവീവിലും ജറുസലേമിലും സ്‌ഫോടനങ്ങള്‍ കേള്‍ക്കുകയും ചെയ്തു. 'ഇറാന്‍ പ്രൊജക്ടൈലുകള്‍ തൊടുത്തുവിടുന്നതിനാല്‍ ഇസ്രായേല്‍ മുഴുവന്‍ തീയിലാണ്,' വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇറാനാണെന്ന് ഐഡിഎഫ് ഇന്റര്‍നാഷണല്‍ വക്താവ് ലെഫ്റ്റനന്റ് കേണല്‍ നദവ് ശോഷാനി കുറ്റപ്പെടുത്തി. എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം എഴുതി, 'ഇറാന്‍ മാത്രമാണ് മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി. ആണവായുധങ്ങള്‍ നേടാനും ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കാനുമുള്ള അവരുടെ ലക്ഷ്യവുമാണ് ഞങ്ങളെ ഇതിലേക്ക് നയിച്ചത്' ആയിരം മൈല്‍ അകലെ പ്രവര്‍ത്തിക്കുന്ന ഇസ്രായേല്‍ 'ഭീകര ലക്ഷ്യങ്ങളെയാണ് ആക്രമിച്ചത്. എന്നിരുന്നാലും, ഇറാന്‍ 'സിവിലിയന്‍ ജനങ്ങള്‍ക്ക് നേരെ വിവേചനരഹിതമായി' മിസൈലുകള്‍ പ്രയോഗിച്ചതായി അദ്ദേഹം ആരോപിച്ചു.

Ads by Google
Saturday 14 Jun 2025 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW