Thursday, March 12, 2026 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 12.21 PM

ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം തായ്‌ലന്റില്‍ അടിയന്തിരമായി നിലത്തിറക്കി

uploads/news/2025/06/785992/thailand.jpg

അഹമ്മദാബാദ് അപകടത്തിന് തൊട്ടടുത്ത ദിവസം ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ്ലന്‍ഡില്‍ അടിയന്തരമായി ഇറക്കിയെന്ന് റിപ്പോര്‍ട്ട്. ഫ്‌ലൈറ്റ് എയര്‍ഇന്ത്യ 379 ആണ് ലാന്റ് ചെയ്തത്. തായ് ദ്വീപായ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം വെള്ളിയാഴ്ച അടിയന്തര ലാന്‍ഡിംഗ് അഭ്യര്‍ത്ഥിച്ചതായി ഫൂക്കറ്റിലെ വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിലെ 156 യാത്രക്കാരും സുരക്ഷിതരാണ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിമാനത്തില്‍ നിന്ന് ബോംബുകളൊന്നും കണ്ടെത്തിയില്ല എന്ന് അധികൃതര്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. വിമാനം വെള്ളിയാഴ്ച രാവിലെ 9:30 ന് (0230) ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ തലസ്ഥാനത്തേക്ക് പറന്നുയര്‍ന്നതായിരുന്നു എന്നാല്‍ ആന്‍ഡമാന്‍ കടലിന് ചുറ്റും വിശാലമായ വളയം ഉണ്ടാക്കി തായ് ദ്വീപില്‍ തിരിച്ചെത്തിയതായി ഫ്‌ലൈറ്റ് ട്രാക്കര്‍ ഫ്‌ലൈറ്റ്‌റാഡാര്‍ 24 പറയുന്നു. ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എഒടി നല്‍കിയിട്ടില്ല.

നേരത്തേ ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കും പറന്ന വിമാനങ്ങള്‍ മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. മൂന്ന് മണിക്കൂര്‍ യാത്ര നടത്തിയ ശേഷമാണ് മുംബൈയില്‍ തന്നെ ലണ്ടന്‍ വിമാനം തിരിച്ചിറക്കിയത്. . പുലര്‍ച്ചെ 5.38 ന് പുറപ്പെട്ട വിമാനമായിരുന്നു ഇത്. എട്ടരയോടെയാണ് മുംബൈ എയര്‍പോര്‍ട്ടില്‍ തിരികെ ഇറങ്ങിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW