Wednesday, March 18, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 12.13 PM

' കഥ പോലും കേള്‍ക്കാതെയാണ് അഭിനയിക്കാന്‍ സമ്മതിച്ചത്, ഞാന്‍ രജനി സാറിന്റെ വലിയ ആരാധകന്‍' ; ' കൂലി' കാമിയോ സ്ഥിരീകരിച്ച് ആമിര്‍ ഖാന്‍

cameo

രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയില്‍ താന്‍ കാമിയോ ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. താന്‍ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയായതിനാല്‍ കഥ പോലും കേള്‍ക്കാതെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും ആമിര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

' അതേ, ഞാന്‍ ലോകേഷിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. അതിനൊപ്പം കൂലിയില്‍ ഒരു കാമിയോയും ചെയ്യുന്നുണ്ട്. അത് ഏറെ സന്തോഷത്തോടെയാണ് ചെയ്യുന്നത്. രജനി സാറിന്റെ വലിയ ആരാധകനാണ് ഞാന്‍... വലിയ ഫാന്‍. ഞാന്‍ കഥ പോലും കേട്ടില്ല. രജനി സാറിന്റെ സിനിമയാണ് എന്ന് ലോകേഷ് പറഞ്ഞപ്പോള്‍ ഓക്കേ പറഞ്ഞു,'എന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കി.

കൂലിക്ക് പുറമെ ലോകേഷിന്റെ കൈതി 2 എന്ന സിനിമയിലും ആമിര്‍ ഖാന്‍ അഭിനയിക്കുന്നുണ്ട്. കൈതി 2 എന്ന സിനിമയുടെ വര്‍ക്കുകള്‍ തീരുന്നതിന് പിന്നാലെ അടുത്ത വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ആമിര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കൂലി ആഗസ്റ്റ് 14നാണ് തിയേറ്ററുകളിലെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW