Saturday, March 14, 2026 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 09.24 AM

സെക്രട്ടേറിയേറ്റില്‍ ജാതിവിവേചനമെന്ന് ആരോപണം ; പട്ടികജാതി ജീവനക്കാരി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം...!!

uploads/news/2025/06/785791/secratariate-kerala.gif

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ പട്ടികജാതിക്കാരിയായ ജീവനക്കാരി സ്ഥലംമാറി പോയതിന് പിന്നാലെ ഓഫീസില്‍ ശുദ്ധികലശം നടത്തിയാതായി ആക്ഷേപം. പട്ടികജാതി/വര്‍ഗ്ഗ കമ്മീഷന് ജീവനക്കാരി പരാതി നല്‍കിയതായിട്ടാണ് വിവരം. ഓഫീസ് അറ്റന്‍ഡര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭരണാനുകൂല സര്‍വീസ് സംഘടനയുടെ നേതാവിനെതിരേയാണ് പരാതി. 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിജാതി കമ്മീഷന്‍ ഓഫീസിനോട് നിര്‍ദേശിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജീവനക്കാരി സ്ഥലം മാറി പോയതിന് പിന്നാലെ ഓഫീസില്‍ ശുദ്ധികലശവും ഉപയോഗിച്ചിരുന്ന മേശയും കസേരയും മാറ്റുകയും ചെയ്തെന്നാണ് ആരോപണം. ഇടത് അനുകൂല സര്‍വീസ് സംഘടനയുടെ ഭാഗമാണ് പരാതിക്കാരിയും ആരോപണവിധേയനും. മുമ്പ് ഇയാള്‍ക്കെതിരേ മോശമായി പ്രചരണം നടത്തിയെന്ന് ആരോപിച്ച് നേരത്തേ ഓഫീസിലെ വനിതാ ജീവനക്കാരികള്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പരാതിക്കാരിയായ ജീവനക്കാരിയെ സ്ഥലം മാറ്റാന്‍ ആരോപണവിധേയനായ നേതാവ് ശ്രമിച്ചിരുന്നതായി സൂചനകളുണ്ട്.

സ്ഥലംമാറ്റത്തിലൂടെ പോയ ജീവനക്കാരി മറ്റൊരു ആവശ്യത്തിന് പിന്നീട് ഓഫീസില്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ശുദ്ധികലശം നടത്തിയ കാര്യം ജീവനക്കാരിയോട് നേരിട്ടു പറയുകയായിരുന്നു എന്നാണ് ആരോപണം. ഇയാള്‍ ഈ പരാമര്‍ശം നടത്തുമ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റു ജീവനക്കാരും കേട്ടിരുന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നായിരുന്നു ഇവര്‍ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയത്. ഓഫീസ് അസിസ്റ്റന്റ് പ്രേമാനന്ദ് തെക്കുംതലയ്ക്ക് എതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഇദ്ദേഹത്തെ സമീപിച്ച മാധ്യമങ്ങളോട് പരാതി വ്യാജമാണെന്നാണ് ആരോപണ വിധേയന്‍ നടത്തിയിട്ടുള്ള പ്രതികരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW