Saturday, March 14, 2026 Last Updated 25 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 11.34 AM

സിപിഐ റാങ്ക്‌ലിസ്റ്റ് കാലാവധി രണ്ടാഴ്ച കൂടി ; സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണ സമരം

uploads/news/2025/04/774198/CPO.jpg

തിരുവനന്തപുരം: റാങ്ക്‌ലിസ്റ്റ് കാലാവധി രണ്ടാഴ്ച കൂടി മാത്രം ബാക്കി നില്‍ക്കേ സെക്രട്ടേറിയേറ്റിന് മുന്നില്‍ വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ ശയനപ്രദക്ഷിണ പ്രതിഷേധം. ഇതിനിടയില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. റാങ്ക്‌ലിസ്റ്റ് അവസാനിക്കാന്‍ രണ്ടാഴ്ച സമയം കൂടിയേ ബാക്കി നില്‍ക്കേ രണ്ടാഴ്ചയായി ഇവര്‍ തുടര്‍ന്നുവരുന്ന നിരാഹാരസമരം തുടരുകയാണ്.

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക്‌ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക. റാങ്ക്‌ലിസ്റ്റില്‍ നിന്നും പരമാവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഒരു വര്‍ഷം കാലാവധിയുള്ള വനിതാ സിവില്‍ പോലീസ് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട പകുതിയിലേറെ പേരുടെ നിയമനം നടക്കാതായതോടെയാണ് ഇവര്‍ സമരത്തിലേക്ക് പോയത്. നാലുദിവസമായി നിരാഹാരം കിടന്നവരാണ് അവശനിലയിലായിരിക്കുന്നത്. റാങ്ക് ലിസ്റ്റിലെ 967 ഉദ്യോഗാര്‍ത്ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ശുപാര്‍ശകള്‍ ലഭിച്ചത്.

സര്‍ക്കാര്‍ അധികാരത്തില്‍ പോലീസില്‍ സ്ത്രീ പ്രാതിനിധ്യം 15 ശതമാനം ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുരുഷ, സ്ത്രീ അനുപാതം 9:1 ആക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒമ്പത് പുരുഷ പോലീസ് നിയമനം നടന്നാലേ ഒരു വനിതാ നിയമനം നടക്കൂ. പുരുഷ പൊലീസ് നിയമനം കുറഞ്ഞതോടെ സ്ത്രീ നിയമനവും നടക്കാതായി. 56000 പേരുള്ള പോലീസ് സേനയില്‍ 5000ത്തോളം വനിതകളാണ് നിലവിലുള്ളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW