Friday, March 13, 2026 Last Updated 37 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 07.30 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 10 ജില്ലകളിലെ യെല്ലോ അലേർട്ടിന് പുറമെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.

നാളെ മുതൽ കേരള തീരത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേശ ആന്ധ്രാ പ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW