Saturday, March 14, 2026 Last Updated 15 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 06.40 PM

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണം; കേന്ദ്രവിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

kenya

തിരുവനന്തപുരം: കെനിയ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ അടിയന്തര പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ കെനിയയില്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടം ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ പിന്തുണ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപകട സമയത്ത് അടിയന്തരമായി ഇടപെട്ട നെയ്‌റോബിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുഖ്യമന്ത്രി കത്തില്‍ നന്ദി രേഖപ്പെടുത്തി. കെനിയയില്‍ ടൂറിസ്റ്റ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് മലയാളികളാണ് മരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW