Tuesday, March 24, 2026 Last Updated 28 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 05.07 PM

ഹൈസ്കൂൾ ക്ലാസ് രാവിലെ 9.45 മുതൽ, അര മണിക്കൂർ കൂട്ടി, അധിക പ്രവൃത്തിദിനവും; സ്കൂൾ സമയമാറ്റ ഉത്തരവ് പുറത്ത്

school time
photo; representative

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹൈസ്ക്കൂൾ, യുപി വിഭാഗത്തിലാണ് സമയം വർധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവൃത്തി സമയമായിരിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്.

അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനം. തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസമാകും. എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിവസം. തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം ആകും. ജൂലൈ 26, സെപ്റ്റംബർ 25 യുപി ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ 4, ഒക്ടോബർ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും

Ads by Google
Wednesday 11 Jun 2025 05.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW