Monday, March 23, 2026 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 09.16 AM

'പൊളപ്പന്‍ നിര്‍മാണം' ഉദ്ഘാടനത്തിനുമുമ്പേ എ.സി. റോഡില്‍ വിള്ളല്‍ ; മാമ്പുഴക്കരിയില്‍ പാലത്തിന് ഇരുഭാഗത്തും വിടവ് കണ്ടെത്തി

uploads/news/2025/06/785628/ac-road.jpg

ആലപ്പുഴ: പ്രളയത്തെ പ്രതിരോധിക്കാന്‍ 800 കോടി രൂപ ചെലവാക്കി പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്ന ആലപ്പുഴ-ചങ്ങനാശേരി (എ.സി.) റോഡില്‍ പല ഭാഗത്തും വിള്ളല്‍. മാമ്പുഴക്കരിയില്‍ പാലത്തിന് ഇരുഭാഗത്തും ജങ്ഷനു സമീപവും റോഡിന് നടുവില്‍ വിള്ളലുകള്‍ കണ്ടെത്തി.

മാമ്പുഴക്കരി പാലവും അപ്രോച്ച് റോഡും ചേരുന്നിടത്തു റോഡ് വീണ്ടുകീറി. നെടുമുടി പാലത്തിനു കിഴക്കുവശത്തും കോസ്‌വേയോട് ചേര്‍ന്നും സമാന രീതിയില്‍ റോഡ് വീണ്ടുകീറി. കുട്ടനാടിന്റെ മധ്യഭാഗത്തു കൂടിയുള്ള 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എ.സി റോഡിന്റെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായിക്കഴിഞ്ഞു. പള്ളാത്തുരുത്തി പാലം കൂടി നിര്‍മിച്ചാല്‍ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ഉയര്‍ത്തി നിര്‍മിച്ച റോഡില്‍ അടുത്തിടെ വെള്ളം കയറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അഞ്ചിടത്താണ് വെള്ളം കയറിയത്. അതേസമയം, മണ്ണു താഴുന്നത് പതിവായതിനാല്‍ കുട്ടനാട്ടില്‍ റോഡ് ഇരുത്തുന്നത് പതിവാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. പാലങ്ങളുടെയും കലുങ്കുകളുടെയും അപ്രോച്ച് റോഡുകളാണ് പ്രധാനമായും താഴുകയും വിണ്ടുകീറുകയും ചെയ്യുന്നത്.

2020 ഒക്‌ടോബറില്‍ പുനര്‍നിര്‍മാണം തുടങ്ങിയ എ.സി. റോഡിന് 671.66 കോടി രൂപയാണ് ആദ്യം ചെലവ് കണക്കാക്കിയത്. പിന്നീടത് 800 കോടിയായി ഉയര്‍ത്തി.

Ads by Google
Wednesday 11 Jun 2025 09.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW