Sunday, March 15, 2026 Last Updated 9 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 11.50 AM

ലക്സ് സോപ്പിന്റെ പരസ്യമോഡൽ പോലെ തോന്നിയെന്ന് അഭിരാമി; ലക്സല്ല സന്തൂർ പരസ്യമോഡൽ; പ്രായം ശരിക്കും റിവേഴ്‌സ് ഗിയറിലെന്ന് ആരാധകർ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും സഹനടിയായും തിളങ്ങിയ താരമാണ് അഭിരാമി. ഇപ്പോഴിതാ പേസ്റ്റൽ ഗൗണിൽ സ്റ്റണ്ണിങ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം.
Abhirami
Abhirami (Image Source: Instagram)

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിരാമി 1995ൽ അടൂർ
ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന
ചിത്രത്തിൽ ബാലതാരമായി
അഭിനയിച്ചുകൊണ്ടാണ്
അഭിനയരംഗത്ത്‌ എത്തിയത്.
പത്രം, മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ
സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ അഭിരാമി പ്രേക്ഷകർക്ക് പ്രിയങ്കരിയായി. അർജുൻ നായകനായ
വാനവിൽ എന്ന സിനിമയിലൂടെ തമിഴിലും
ചുവടുറപ്പിച്ച താരം കമൽഹാസന്റെ വിരുമാണ്ടി എന്ന ചിത്രത്തിലെ
മധുരക്കാരിയായ ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രത്തിലൂടെ തമിഴകത്തിന്റെ പ്രശംസയും നേടി.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമടക്കം താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ പേസ്റ്റൽ ഗൗണിൽ അതിസുന്ദരിയായ ചിത്രങ്ങൾ പങ്കിടുകയാണ് താരം. പേസ്റ്റൽ സാരി ഗൗണിൽ സ്റ്റൈലിഷ് ഗോർജസ് ലുക്കിലാണ് താരം.
"ഈ മനോഹരമായ പേസ്റ്റലിൽ ഒരു ലക്സ് സോപ്പ് മോഡൽ പോലെ തോന്നി..." എന്ന ക്യാപ്ഷൻ നൽകിയാണ് അഭിരാമി ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
ലക്സല്ല, സന്തൂർ പരസ്യത്തിലെ മോഡൽ ആണെന്നും പ്രായം ശരിക്കും റിവേഴ്‌സ് ഗിയറിൽ ആണെന്നും കമന്റുകൾ. കുറച്ചു കൂടി സുന്ദരിയായി, പ്രിൻസസ്സ് ആണെന്നും കമന്റുകളുണ്ട്.

ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന കമൽ ഹസ്സനും മണിരത്നവും ഒരുമിക്കുന്ന തഗ്ലൈഫിൽ അഭിരാമി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അത്ഭുതകരമായ നടിയാണ്
അഭിരാമിയെന്നും സിനിമ ഒരിക്കലും അഭിരാമിയെ ഉപേക്ഷിച്ചിരുന്നില്ലെന്നും അഭിരാമിയാണ്
സിനിമയെ ഉപേക്ഷിച്ചതെന്നും കമൽഹസ്സൻ തഗ്ലൈഫിന്റെ പ്രൊമോഷൻ സമയത്ത് പറഞ്ഞിരുന്നു.

Ads by Google
Tuesday 10 Jun 2025 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW