Friday, March 13, 2026 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 01.22 PM

‘‘കല്‍ക്കി ജീവിതത്തിലേക്ക് വരാന്‍ കാരണം അവളാണ്; എന്റെ ആദ്യത്തെ കുഞ്ഞാണ് മാംഗോ, അവളാണ് വീട്ടിലെ ആകെയുള്ള അമേരിക്കന്‍...’’ അഭിരാമി

uploads/news/2025/04/774216/Untitled-4.jpg
Abhirami about her daughter and her home (Image Source: Youtube)

‘ഞങ്ങള്‍ സന്തുഷ്ടരാണ്’ എന്ന സിനിമയിലൂടെ മലയാള മനസ്സില്‍ ചേക്കേറിയ താരമാണ് അഭിരാമി. പതിനഞ്ച് വയസ്സ് മാത്രമുള്ളപ്പോഴാണ് ഉള്ളില്‍ അസൂയയും കുശുമ്ബും അടങ്ങിയ പക്വമതിയായ ഭാര്യാ കഥാപാത്രം അഭിരാമി ചെയ്ത് കൈയടി നേടിയത്. തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാള സിനിമയ്ക്ക് കിട്ടിയ മികച്ച നായികമാരില്‍ ഒരാളായിരുന്നു അഭിരാമി. താരത്തിന്റെ യഥാര്‍ത്ഥ പേര് ദിവ്യ ഗോപകുമാര്‍ എന്നാണ്.
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും സജീവമായിരുന്ന താരം ഉലകനായകന്‍ കമല്‍ഹാസന്റെ നായിക വേഷമടക്കം ചെയ്തിട്ടുണ്ട്. 2009 ല്‍ തന്റെ ബാല്യകാല സുഹൃത്തായ രാഹുല്‍ പവനനെ അഭിരാമി വിവാഹം ചെയ്തു. അതിനു ശേഷം അമേരിക്കയില്‍ സെറ്റില്‍ഡായിരുന്നു താരം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ തിരികെ ഇന്ത്യയിലെത്തിയ താരം കല്‍ക്കി എന്ന പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം മാതൃദിനത്തില്‍ ഇക്കാര്യം താരം ആരാധകരോട് പങ്കിടുകയും ചെയ്തിരുന്നു. മലയാള സിനിമയിലടക്കം ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ് അഭിരാമി.
ഇപ്പോഴിതാ ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ചിന്ത വരാന്‍ കാരണക്കാരിയായ വ്യക്തിയെക്കുറിച്ച് തുറന്നു പറയുകയാണ് അഭിരാമി.
ഇന്ത്യഗ്ലിറ്റ്സ് തമിഴ് പുറത്തുവിട്ട നടിയുടെ ഹോം ടൂർ വീഡിയോയിലാണ് മകളെ കുറിച്ച്‌ താരം പറയുന്നത്. അഭിരാമിയും ഭർത്താവ് രാഹുലും മകള്‍ കല്‍ക്കിയും പെറ്റ് ഡോഗ് മാംഗോയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. കുഞ്ഞിനെ ദത്തെടുക്കാൻ കാരണക്കാരിയായത് കസിന്‍ നീനയാണ്. കസിനായ നീനയ്ക്കൊപ്പമുള്ള അഭിരാമിയുടെ ഫോട്ടോ കാണിച്ചാണ് അഭിരാമി ഇത് പറഞ്ഞത്. ‘‘ ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. നീനയേയും ഞങ്ങളുടെ കുടുംബം ദത്തെടുത്തതാണ്. അന്ന് ഞാൻ കുട്ടിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബോണ്ടുണ്ട്. നീനയാണ് കല്‍ക്കി ഞങ്ങളുടെ ജീവിതത്തിലേക്ക് വരാനുള്ള മറ്റൊരു പ്രധാന കാരണം. മകള്‍ കല്‍ക്കിയും ഭർത്താവ് രാഹുലും തമ്മിലുള്ള ബോണ്ടിന് അടുത്തെത്താൻ പോലും ആർക്കും കഴിയില്ല...’’ അഭിരാമി പറയുന്നു. പതിനാല് വയസുകാരിയായ പെറ്റ് ഡോഗ് മാംഗോയെ അഭിരാമിയും രാഹുലും അമേരിക്കയിലെ ഒരു ഷെല്‍ട്ടർ ഹോമില്‍ നിന്നാണ് ദത്തെടുത്തത്. ‘‘എന്റെ ആദ്യത്തെ കുഞ്ഞാണ് മാംഗോ എന്ന പെറ്റ് ഡോഗ്. അവള്‍ മാത്രമാണ് വീട്ടിലെ അമേരിക്ക‌ന്‍....’’ അഭിരാമി പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് തമിഴ് പുറത്തുവിട്ട നടിയുടെ ഹോം ടൂർ വീഡിയോയിലാണ് താരം ഇക്കാര്യങ്ങളൊക്കെ പങ്കുവച്ചത്.
അഭിരാമിയും ഭർത്താവ് രാഹുലും മകള്‍ കല്‍ക്കിയും പെറ്റ് ഡോഗ് മാംഗോയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. കുടുംബാംഗങ്ങളുടെ എല്ലാം പേരിന്റെ ആദ്യത്തെ ലെറ്റേഴ്സ് ചേർത്ത് കേദാരം എന്നാണ് വീടിന് അഭിരാമി പേര് നല്‍കിയിരിക്കുന്നത്.

പൊതുവെ സിനിമാ താരങ്ങളുടെ വീടുകളില്‍ കാണുന്നത് പോലുള്ള അത്യാഢംബരങ്ങളൊന്നും അഭിരാമിയുടെ വീട്ടില്‍ കാണാൻ കഴിയില്ല.
പല രാജ്യങ്ങളിലായി യാത്ര ചെയ്തപ്പോഴുള്ള സുവനീറുകള്‍ നിരവധി അഭിരാമി മനോഹരമായി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല ഡാൻസ്, കുക്കിങ്, ക്രാഫ്റ്റ് മേക്കിങ്, സംഗീതം എന്നിവയിലെല്ലാം കമ്ബമുള്ള നടി കൊവിഡ് കാലത്ത് സ്വന്തമായി ഗിറ്റാർ വായിക്കാനും പഠിച്ചു. പക്ഷെ തന്റെ വേണ്ടപ്പെട്ടവർ‌ക്ക് വേണ്ടിയല്ലാതെ ഗിറ്റാർ വായിക്കാറില്ലെന്ന് മാത്രം. വീടിന്റെ ഒരു ചുമർ മുഴുവൻ‌ ഇതുവരെയുള്ള ജീവിത യാത്രയിലെ മനോഹരമായ നിമിഷങ്ങള്‍ അടങ്ങിയ ഫോട്ടോകള്‍ കൊണ്ട് സമ്പന്നമാണ്.
‘‘പ്രിയ സുഹൃത്തുക്കളെ... എല്ലാ അമ്മമാർക്കും എന്‍റെ മാതൃദിന ആശംസകള്‍. ഞാനും എന്റെ ഭർത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങള്‍ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു...’’മകളെ കുറിച്ച്‌ പങ്കിട്ട് അഭിരാമി കുറിച്ചത് അന്ന് ഇങ്ങനെയാണ്.

Ads by Google
Saturday 05 Apr 2025 01.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW