Wednesday, March 18, 2026 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 10.34 AM

' സുന്ദരി ആണെന്ന അഹങ്കാരം ഏറ്റവും കൂടുതലുളള നടിയാണ് സുഹാസിനി' ; പാര്‍ഥിപന്‍

actor, said

ഒരു സുന്ദരി ആണെന്ന അഹങ്കാരം ഏറ്റവും കൂടുതലുളള നടി സുഹാസിനി ആണെന്ന് നടന്‍ പാര്‍ഥിപന്‍. 'വെര്‍ഡിക്റ്റ്' എന്ന ചിത്രത്തിന്റെ ്രെടയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വയസായ വിവരം അവര്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞുവെന്നും അതാണ് അവരുടെ ആത്മവിശ്വാസമെന്നും പറഞ്ഞു.

' സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആെണന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉളളത് സുഹാസിനിക്കാണ്. ഒരു ദിവസം അവര്‍ എന്നെ വിളിച്ചു പറഞ്ഞു, ' പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി' എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസില്‍ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും താന്‍ എന്തൊരു സുന്ദരി ആണെന്ന് കാണൂ എന്ന് അവര്‍ പറയുന്നു. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം', പാര്‍ഥിപന്‍ പറഞ്ഞു.

അതേസമയം കൃഷ്ണ ശങ്കര്‍ സംവിധാനം ചെയ്ത വെര്‍ഡിക്ടില്‍ സുഹാസിനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി, ശ്രുതി ഹരിഹരന്‍, വിദ്യുലേഖ, പ്രകാശ് മോഹന്‍ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW