Tuesday, March 24, 2026 Last Updated 11 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jun 2025 02.19 PM

മയക്കുമരുന്ന് നൽകി കുട്ടികളെ പീഡിപ്പിച്ചു; ഒളിവിൽ പോയ പ്രതി മംഗലാപുരത്ത് പിടിയിൽ

mangalore
photo; representative

മയക്കുമരുന്ന് നൽകി കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചേക്കു എന്ന അജ്നാസിനെ മംഗലാപുരത്ത് വച്ചാണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.
കഴിഞ്ഞ മാസം 24 നാണ് കുറ്റ്യാടി പൊലിസിന് പരാതി ലഭിച്ചത്. കേസടുത്ത ഉടൻ പ്രതി കള്ളാട് സ്വദേശി അജ്നാസ് അജ്മീറിലേക്ക് കടന്നു. പിന്നീട് കേരളത്തിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മംഗലാപുരം റയിൽവേ സ്റ്റേഷനിൽ വച്ച് പ്രതിയെ പിടികൂടി.

നിലവിൽ രണ്ടു കുട്ടികളാണ് പരാതി നൽകിയത്. ഇതിൽ കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ഇതിനായി പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും. പോക്സോ വകുപ്പും ജുവനൈൽ ജസ്റ്റിസ് വകുപ്പും ചേർത്താണ് അറസ്റ്റ്.

Ads by Google
Sunday 08 Jun 2025 02.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW