Friday, March 13, 2026 Last Updated 7 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jun 2025 11.14 AM

ചേച്ചി ​തെറ്റ് പറ്റി; അഹാനയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി തട്ടിപ്പ് സംഘം; വീഡിയോ പങ്കുവെച്ച് സിന്ധു കൃഷ്ണ

ahaana-krishna-

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മോഷണവുമായി ബന്ധപ്പെട്ട സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. സ്ഥാപനത്തിലെ ജീവനക്കാരികളോട് കൃഷ്ണകുമാറിന്റെ മകൾ വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 12 മിനിട്ട് ദൈർഘ്യനമുള്ള വീഡിയോയിൽ അഹാനയുടെ പല ചോദ്യങ്ങൾക്കും യുവതികൾക്ക് ഉത്തരമില്ലായിരുന്നു.

പലപ്പോഴും തെറ്റ് പറ്റിയെന്ന് യുവതികൾ തുറന്ന് പറയുന്നു. അവസാനം നിൽക്കകളിയില്ലാതെ വന്നപ്പോൾ 'ചേച്ചി പോലീസിനോട് പറയരുതെ' എന്ന് അഹാനയോട് അപേക്ഷ. നിങ്ങൾ ചെയ്ത കാര്യം ശരിയല്ലെന്നും പോലീസിനെ അറിയിക്കുമെന്ന് അഹാന പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോൾ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരിയുടെ മൊഴി. 'ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങൾ സ്‌കാനർ മാറ്റി' എന്നും മൂവർ സംഘം തുറന്ന് പറയുന്നു.

നേരത്തെ യുവതികളുമായി കൃഷ്ണകുമാറും അഹാനയും അടക്കം സംസാരിക്കുന്ന വീഡിയോയുടെ ഭാഗം കൃഷ്ണകുമാർ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയിൽ യുവതികൾ പറയുന്നുണ്ട് തങ്ങൾ മൂവരും ചേർന്ന് പണം വീതിച്ച് എടുത്തിട്ടുണ്ടെന്ന്. എന്നാൽ യുവതികൾ മാധ്യമങ്ങളോട് പറഞ്ഞത് ഇത്തരത്തിൽ തങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി കൃഷ്ണകുമാറും കുടുംബവും പറയിച്ചതാണെന്നാണ്. അതിന് പിന്നാലെയാണ് കൃഷ്ണകുമാറിന്റെ കുടുംബം പുതിയ വീഡിയോ പുറത്തുവിട്ടത്.

അതേസമയം, നടൻ കൃഷ്ണകുമാറിനെതിരായ കേസിൽ കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW