Tuesday, March 24, 2026 Last Updated 14 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 08.14 PM

അസാധാരണ നീക്കവുമായി സിപിഎം; നിലമ്പൂരിൽ മഹാകുടുംബയോഗം ഉദ്ഘാടനം ചെയ്യാൻ എംഎ ബേബിയെത്തും

nilambur bypoll
photo - facebook

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ മഹാ കുടുംബ യോഗങ്ങള്‍ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും. ഉപതിരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അസാധാരണ നീക്കമാണ് സിപിഎമ്മിന്റെത്‌. സാധാരണ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ പങ്കെടുക്കാറില്ല. ഈ മാസം പതിനാറിനാണ് നിലമ്പൂരിൽ എൽഡിഎഫിന്റെ മഹാകുടുംബ യോഗങ്ങള്‍.

അതേ സമയം പെരുന്നാള്‍ ദിനത്തിൽ ജനങ്ങള്‍ക്കൊപ്പമാണെന്നും ഉച്ച ഭക്ഷണം കെയർ ഹോമിൽ ആഘോഷിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമെന്ന് കരുതിയിരുന്നില്ലായെന്നും തനിക്കെതിരെ നടക്കുന്ന ക്യാംപെയിനുകളുകളെ കാര്യമാക്കുന്നില്ലായെന്നും പി വി അന്‍വര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW