Tuesday, March 24, 2026 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 05.08 PM

ഇത് ​ഗുരുദക്ഷിണ ; പഠിച്ച കോളേജിന് 151 കോടി രൂപ നൽകി മുകേഷ് അംബാനി

uploads/news/2025/06/785131/2.gif
photo - twitter

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി താൻ പഠിച്ച സ്ഥാപനത്തിന് 151 കോടി രൂപ ഗ്രാന്റ് പ്രഖ്യാപിച്ചു. മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിലാണ് മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂർത്തിയാക്കിയത്. ഇന്നലെ മൂന്ന് മണിക്കൂറിലധികം അംബാനി യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽ ടെക്നോളജി (യുഡിസിടി) ചെലവഴിച്ചു. പ്രൊഫസർ എംഎം ശർമ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് അംബാനി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്.

ചടങ്ങിൽ പ്രൊഫസർ ശർമ്മ യുഡിസിടിയിൽ നടത്തിയ ആദ്യ പ്രഭാഷണം മുകേഷ് അംബാനി ഓർമ്മിച്ചു. ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശിൽപ്പിയായി പ്രൊഫ. ശർമ്മ എങ്ങനെ പ്രവർത്തിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. മൂന്ന് മണിക്കൂറിലധികം സമയത്തോളം അംബാനി ഇവിടെ ചെലവഴിച്ചു. തന്നോട് പ്രൊഫസർ എംഎം ശർമ്മ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്‍പ്പിയായി പ്രൊഫ. ശര്‍മ്മ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും തന്റെ പിതാവ് ധീരുഭായ അംബാനിയെ പോലെ ഇന്ത്യന്‍ വ്യവസായത്തെ ക്ഷാമത്തില്‍ നിന്ന് ആഗോള നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും അംബാനി പറഞ്ഞു. ഗുരുദക്ഷിണയായാണ് അംബാനി 151 കോടി രൂപ നിരുപാധിക ഗ്രാന്റ് പ്രഖ്യാപിച്ചത്. പ്രൊഫസർ ശർമ്മ എന്നോട് പറഞ്ഞിരുന്നു, ‘മുകേഷ്, ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന്, അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ട്’ എന്ന് ഗ്രാന്റിനെ പരാമർശിച്ചുകൊണ്ട് അംബാനി പറഞ്ഞു.

Ads by Google
Saturday 07 Jun 2025 05.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW