-->
ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
26കാരിയായ മാനസയെ ഭർത്താവ് ശങ്കർ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ തല വെട്ടിയെടുത്ത ഇയാൾ കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നൽകിയിരിക്കുന്ന മൊഴി.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.