Tuesday, March 24, 2026 Last Updated 49 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 10.53 AM

കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ വേട്ട ; അമരമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 25 കാട്ടുപന്നിക​ളെ വെടിവെച്ചു കൊന്നു

uploads/news/2025/06/785097/hunting.jpg

പൂക്കോട്ടുംപാടം(മലപ്പുറം): അമരമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 25 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയത് കര്‍ഷകരുടെ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.

പന്നി ഇടിച്ച് വാഹനാപകടങ്ങളും പതിവായതോടെ ഗ്രാമപഞ്ചായത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വനം അധികൃതരുടെ അനുമതിയോടെ കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കര്‍ഷകര്‍ക്കും പന്നിയാക്രമണത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഡി.എഫ്.ഒയുടെ എം. പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസന്‍സുള്ള വിദഗ്്ധരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. കൊന്നൊടുക്കിയ പന്നികളെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ.പി. അഭിലാഷിന്റെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം അമരമ്പലം വനത്തിനകത്ത് കുഴിച്ച് മൂടി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍, വാര്‍ഡ് അംഗം അബ്ദുല്‍ ഹമീദ് ലബ്ബ എന്നിവരും സ്ഥലത്തെത്തിയിരുന്നു. പാലക്കാട് മലബാര്‍ ആര്‍മറി സ്ഥാപന ഉടമ പി.എസ്. ദിലീപ് മേനോന്‍, എം.എം. സക്കീര്‍ ഹുസൈന്‍, അസീസ് മങ്കട, ഹാരിസ് കുന്നത്ത്, ഫൈസല്‍ കുന്നത്ത്, ജലീല്‍ കുന്നത്ത്, ശ്രീധരന്‍, ശശി, പ്രമോദ് അര്‍ഷാദ് ഖാന്‍ പുല്ലാനി തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

അമരമ്പരത്ത് മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പന്നികള്‍ പെറ്റു പെരുകിയ അവസ്ഥയാണെന്ന് വേട്ടക്കാര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും തങ്ങളുടെ സേവനം ഉണ്ടാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 07 Jun 2025 10.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW