-->
നടന്‍ രവി മോഹന്റെ വിവാഹമോചനം സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വന്‍ ചര്‍ച്ചയായി മാറിയിരുന്നു. ഗായിക കെനിഷ ഫ്രാന്‍സിസുമായുളള ജയം രവിയുടെ അടുപ്പമാണ് രവി മോഹന്‍- ആര്‍തി വിവാഹമോചനത്തിന് കാരണമായതെന്ന തരത്തില്‍ ഗോസിപ്പുകള്‍ പരന്നിരുന്നു.
രവി മോഹനും കെനിഷയും ഒന്നിച്ചൊരു വിവാഹച്ചടങ്ങിനെത്തിയതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങി. ഇപ്പോഴിതാ രവി മോഹനും കെനിഷയും ഒന്നിച്ചുളള പുതിയ ചിത്രവും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ കുന്ദ്രക്കുടി മുരുകന്‍ ക്ഷേത്രത്തില്‍ ഇരുവരും ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Latest Clicks from Actor #RaviMohan and #Keneeshaa at Murugan temple Chennai #cinema 🎬🕉️ pic.twitter.com/ojjSJ8p6wm— Denesh (@thatdigitalmonk) June 5, 2025
ഇവിടുത്തെ പൂജാരിമാര്‍ക്കൊപ്പം രണ്ടു പേരും ഫോട്ടോയ്ക്ക് പോസ് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനു പിന്നാലെ പുറത്തുവന്ന ചിത്രത്തില്‍ രവിയും കെനിഷയും കഴുത്തില്‍ പൂമാല അണിഞ്ഞിരിക്കുന്നതു കാണാം. രവി മോഹന്റെ നിര്‍മാണക്കമ്പനിയായ രവിമോഹന്‍ സ്റ്റുഡിയോസിന്റെ ലോഗോ പ്രകാശനവും വ്യാഴാഴ്ച നടന്നിരുന്നു. ഇതിന് മുന്നോടിയായാണ് രവി മോഹനും കെനിഷയും ക്ഷേത്ര ദര്‍ശനത്തിനെത്തിയത് എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് രവി മോഹന്‍ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2009 ലായിരുന്നു രവി മോഹനും ആര്‍തി രവിയും വിവാഹിതരായത്.