Wednesday, March 18, 2026 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 08.47 AM

ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ - ഇഹ്സാൻ - ലോയ് ടീം ആദ്യമായി മലയാളത്തിൽ

ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു
uploads/news/2025/06/785047/new-film.gif

ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയശങ്കർ - ഇഹ്സാൻ - ലോയ് എന്നി ത്രിമൂർത്തികൾ മലയാളത്തിലെത്തുന്നു. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ. ഗിറ്റാറിസ്റ്റ്, എഹ് സാൻ നൂറാനി, കീബോർഡിസ്റ്റ് ലോയ്മെൻഡേഴ്സ് എന്നി വരാണ് ഒരു ടീം ആയി ശങ്കർ - എഹ്സാൻ, ലോയ് എന്ന ചുരുക്കപ്പേരിലൂടെ ഇന്ന് ബോളിവുഡ്ഡിൻ്റെ ഹരമായിരിക്കുന്നത്. ' ഈ ചിത്രത്തിൻ്റെ ഗാനങ്ങളുടെ റെക്കാർഡിംഗ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ നടക്കുകയുണ്ടായി.വിനായക് ശശികുമാറിൻ്റേ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി റെക്കാർഡ് ചെയ്യപ്പെട്ടത്.മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവൃർത്തിച്ചു പോന്ന അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ റൈഡിംഗ്: അണ്ടർ ഗ്രൗണ്ട്( WWE ) സ്റ്റൈൽ റെസ് ലിൻ ക്ലബ്ബും അവിടെ യെത്തുന്ന കഥാപാത്രങ്ങളേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഹൈടെക്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.

റിൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യ, മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഇഷാൻ ഷൗക്കത്ത് , വിശാഖ് നായർ, പൂജമോഹൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഇവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നു.

സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം - ആനന്ദ് സി.ചന്ദ്രൻ
എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ .
ലൈൻ പ്രൊഡ്യൂസേർസ് - എസ്. ജോർജ്, സുനിൽ സിംഗ്,
പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ,
കഥയിലും അവതരണത്തിലും ഏറെ പുതുമയുമായി എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പത്തിന് ഫോർട്ട് കൊച്ചിയിൽആരംഭിക്കുന്നു.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW