Sunday, March 15, 2026 Last Updated 41 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 08.17 AM

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപ്പിടുത്തം ; പിഎംജിയിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂം കത്തി

uploads/news/2025/06/785045/TVS.jpg

തിരുവനന്തപുരം: നഗരത്തിലെ വാഹന ഷോറൂമില്‍ വന്‍ തീപിടുത്തം. പിഎംജിയില്‍ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. എന്താണ് തീപിടുത്തത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

ഗോഡൗണിലായിരുന്നു തീ പടര്‍ന്നത്. മണിക്കൂറുകള്‍ എടുത്താണ് തീയണച്ചത്്. ആദ്യനിലയിലെ തീയണച്ച ശേഷം രണ്ടാമത്തെ നിലയിലെ തീയും അണച്ചു. സ്‌പെയര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ചിരുന്ന ഭാഗത്ത് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ തൊട്ടടുത്ത ലൂര്‍ദ്ദ് പള്ളിയുടെ മൈതാനത്തേക്ക് മാറ്റി. ഒന്നാം നില പൂര്‍ണ്ണമായും കത്തിനശിച്ചു. മാറ്റാന്‍ കഴിയാതെ പോയ വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എട്ടോളം ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ചാക്ക നിന്ന് മൂന്ന് യൂണിറ്റ്, വിഴിഞ്ഞം ഒരു യൂണിറ്റ്, കഴക്കൂട്ടം ഒരു യൂണിറ്റ്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ് എത്തിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. പുതിയ സ്‌കൂട്ടറുകള്‍ക്ക് അടക്കം തീപിടിച്ചു എന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW