-->
മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരാണ് രജിഷ വിജയനും ഗ്രേസ് ആന്റണിയും. ഇരുവരും ജിം ബഡീസ് കൂടിയാണ്. ഇരുവരും ഒന്നിച്ചുള്ള രസകരമായ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജിമ്മിൽ വച്ചെടുത്ത ഫൺ ചിത്രങ്ങളിൽ രജിഷയെ പുഷ്പം പോലെ പൊക്കിയെടുത്തു നിൽക്കുന്ന ഗ്രേസ് ആന്റണിയെ ആണ് കാണാനാവുക. രജിഷയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗ്രേസിന്റെ കരുത്തു കാണുക എന്നാണ് ചിത്രങ്ങൾക്ക് രജിഷ നൽകിയ അടിക്കുറിപ്പ്. ഇരുവരുടെയും ട്രെയിനറെയും ചിത്രങ്ങളിൽ കാണാം. അടുത്തിടെ, വർക്കൗട്ടിലൂടെ ഗംഭീര മേക്കോവർ തന്നെ രജിഷ നടത്തിയിരുന്നു. 6 മാസം കൊണ്ട് 15 കിലോയാണ് രജിഷ കുറച്ചത്.