-->
ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പറുത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപലപിച്ച് നടന്‍ കമല്‍ ഹാസനും, ആര്‍ മാധവനും. ‘ബാംഗ്ലൂരിലേത് ഹൃദയഭേദകമായ ദുരന്തം. അത്യന്തം ദു:ഖിതനാണ് ഞാന്‍, ഈ ദു:ഖനിമിഷത്തില്‍ എന്റെ ഹൃദയം ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ട്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ ’എന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്.
Heart wrenching tragedy in Bangalore. Deeply distressed and my heart reaches out to the families of the victims in this moment of grief. May the injured recover soon.— Kamal Haasan (@ikamalhaasan) June 4, 2025
ഇത് വളരെ ഹൃദയഭേദകമാണ്, ദു:ഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം, ദയവായി ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും പെരുമാറുക, അധികാരികളുമായി ആലോചിക്കാതെ കിംവദികള്‍ക്ക് മറുപടി നല്‍കരുത് എന്ന് മാധവന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.
ദു:ഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ട് നടന്‍ വിവേക് ഒബ്‌റോയിയും എത്തിയിട്ടുണ്ട്. ബംഗളൂരുവിലെ തിക്കിലും തിരക്കിലും ദാരുണമായി നഷ്ടപ്പെട്ട ജീവിതങ്ങളെ ഓര്‍ത്ത് ദു:ഖിക്കുമ്പോള്‍ അഗാധമായ ദൃ:ഖം നിറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് ശരിക്കും ദു:ഖകരമാണ്, പ്രത്യേകിച്ച് ക്രിക്കറ്റിലെ കൂട്ടായ സന്തോഷത്തിന്റെ നിമിഷമായിരിക്കേണ്ടിയിരുന്ന സമയത്ത് എന്നാണ് വിവേക് എക്‌സില്‍ കുറിച്ചത്.
Deepest sorrow fills us as we mourn the lives tragically lost in the Bengaluru stampede. It's truly saddening to lose loved ones, especially during what should have been a moment of collective joy in cricket.To the families and friends now facing this unimaginable void, our…— Vivek Anand Oberoi (@vivekoberoi) June 4, 2025
ഐപിഎല്ലില്‍ 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കന്നിക്കിരീടം ഉയര്‍ത്തിയതിന്റെ ആവേശത്തില്‍ അണപൊട്ടിയൊഴുകി എത്തിയ ആരാധക വൃന്ദത്തിന്റെ തിക്കും തിരക്കുമാണ് വന്‍ ദുരന്തത്തിന് വഴിവെച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപത്താണ് അപകടം നടന്നത്.
വൈകീട്ട് മൂന്നരയോടെ വിധാന്‍ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ ആര്‍സിബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാല്‍ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗളൂരു പോലീസ് പരേഡിന് അനുമതി നല്‍കിയില്ല. പിന്നീട് സ്‌റ്റേഡിയത്തിന് മുന്നിലെ റോഡില്‍ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നല്‍കി.
ഇതോടെ ആരാധകര്‍ താരങ്ങളെ കാണാന്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. തിരക്കില്‍ നിലത്തു വീണ പലര്‍ക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.