Sunday, March 15, 2026 Last Updated 15 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 12.50 PM

ട്രഡീഷണല്‍ ലുക്കില്‍ അനുശ്രീ; കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍

anusree
photo-www.instagram.com/anusree_luv/

നടി അനുശ്രീയുടെ നാടന്‍ ലുക്കിലുളള ഫോട്ടോകള്‍ക്കും വീഡിയോയ്ക്കും സമൂഹമാധ്യമത്തില്‍ ആരാധകര്‍ ഏറെയാണ്. പട്ടുസാരിയില്‍ സുന്ദരിയായിരിക്കുന്ന അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

പരമ്പരാഗത ശൈലിയില്‍ ഞൊറിഞ്ഞുടുത്ത പിങ്ക് പട്ടുസാരിയിലുളള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. സാരിക്കിണങ്ങുന്ന വിധത്തില്‍ പഫ് കൈ ബ്ലൗസും സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. ട്രഡീഷണല്‍ ആഭരണങ്ങളാണ് ആക്‌സസറിയായി ഉപയോഗിച്ചിരിക്കുന്നത്.

പാലക്കയും പതക്കവും പതിച്ച നെക്ലെസും മുത്തുകള്‍ പതിപ്പിച്ച ജിമിക്കിയും കൈകളില്‍ ചുവപ്പും കറുപ്പും കുപ്പിവളയും അണിഞ്ഞിട്ടുണ്ട്. പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂ ചൂടിയിരിക്കുന്നു. സിംപിള്‍ മേക്കപ്പാണ്.

അനുശ്രീയുടെ വീഡിയോയ്ക്ക് താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. അനുശ്രീ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തിരിക്കുന്നത്.

Ads by Google
Thursday 05 Jun 2025 12.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW