Friday, March 13, 2026 Last Updated 50 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 01.35 PM

ആഭ്യന്തര മന്ത്രിയാക്കിയാല്‍ യുഡിഎഫിനൊപ്പം നില്‍ക്കും ; വി.ഡി. സതീശനെ മാറ്റിയാലും വരാമെന്ന് പി.വി. അന്‍വര്‍

uploads/news/2025/06/784796/pv-anwar.gif

നിലമ്പൂര്‍: യുഡിഎഫിന് അടുത്തതവണ ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തര, വനം വകുപ്പുകള്‍ നല്‍കണമെന്നും പി.വി. അന്‍വര്‍. ഇത് പറ്റുന്നില്ലെങ്കില്‍ വി.ഡി. സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്ത് നിന്നും മാറ്റിയാലും മതിയെന്നും അങ്ങിനെ വന്നാല്‍ താന്‍ യുഡിഎഫിനൊപ്പം അവരുടെ മുന്നണിപ്പോരാളിയായി ഉണ്ടാകുമെന്നും പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് പി.വി. അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുന്നത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസത്തിലാണ് അന്‍വര്‍ പുതിയ ഉപാധികള്‍ യുഡിഎഫിന് മുന്നില്‍ വെച്ചിരിക്കുന്നത്. 2026 ലെ തെരഞ്ഞെടുപ്പില്‍ ആഭ്യന്തരവകുപ്പും വനംവകുപ്പും തരാന്‍ തയ്യാറാണെന്ന് രേഖയാക്കി പരസ്യമായി പറയണമെന്നും പറഞ്ഞു. വി.ഡി. സതീശനെ നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് താന്‍ അതിലേക്ക് വരില്ലെന്നും ഒരു പിണറായിയെ താഴെയിറക്കി മുക്കല്‍ പിണറായിയെ ഭരണ ത്തില്‍ കേറ്റാനില്ലെന്നും പറഞ്ഞു. അതില്ലാത്ത ഒരു യുഡിഎഫില്‍ പി.വി. അന്‍വര്‍ ഉണ്ടാകുമെന്നും പറഞ്ഞു.

ഒരു വലിയ പിണറായിയെ ഇറക്കിയിരുത്തിയിട്ട് കേരളത്തില്‍ ഒരു മുക്കാല്‍ പിണറായിയെ കയറ്റി ഇരുത്താനാണല്ലോ നടക്കുന്നത്. അതിന് പിവി അന്‍വറിനെ കിട്ടില്ലെന്നും പറഞ്ഞു. ഇതിനൊപ്പം മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും ജില്ല വിഭജിക്കണം എന്ന ആവശ്യവുമായി തൃണമൂല്‍ രംഗത്ത് ഉണ്ടാകും. തിരുവമ്പാടി കൂടി ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ആവശ്യമെന്നും അന്‍വര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW