Friday, March 13, 2026 Last Updated 14 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 12.13 PM

വേദിയില്‍ കിടിലന്‍ ഡാന്‍സുമായി കുഞ്ഞ് ഹോപ്പ്;താളം പിടിച്ച് നൃത്തം ആസ്വദിച്ച് ബേസില്‍; പുലിക്ക് പിറന്നത് പൂച്ചക്കുഞ്ഞാവില്ലല്ലോ,അച്ഛന്റെ മോള്‍ തന്നെയെന്ന് ആരാധകര്‍

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സംവിധായകനും നടനുമാണ് ബേസില്‍ ജോസഫ്. ഇപ്പോഴിതാ തന്റെ മകള്‍ ഹോപ്പിന്റെ നൃത്തം ആസ്വദിക്കുന്ന ബേസിലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
Basil Joseph, Basil Joseph's daughter hope
Basil enjoying his daughter's dance on stage (Image Source: Instagram)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായി കടന്നുവന്നാണ് താരം ആദ്യമായി സിനിമയില്‍ എത്തുന്നത്. സംവിധായകനായെത്തിയ ബേസില്‍ പിന്നീട് നായക നടനായിട്ടാണ് പ്രേക്ഷകമനസ്സിലിടം നേടിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ചോയ്സായി മാറിയ ബേസിലിന് ഹേറ്റേഴ്സില്ലെന്നുള്ളത് തന്നെയാണ് താരത്തെ മറ്റുള്ള അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്..
ബേസിലിനെ പോലെ തന്നെ ഭാര്യ എലിസബത്തും മകള്‍ ഹോപ്പുമൊക്കെ ആരാധകർക്ക് ഇന്ന് സുപരിചിതരാണ്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. മകള്‍ വന്നതിനു ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ബേസില്‍ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, മകളുടെ ഡാൻസ് ആസ്വദിക്കുന്ന ബേസിലിന്റെയും എലിസബത്തിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ബന്ധുവിന്റെ വിവാഹചടങ്ങിനിടെ പകർത്തിയ വീഡിയോയില്‍ ആസ്വദിച്ച് നൃത്തം ചെയ്യുന്ന ഹോപ്പിനെ കാണാം. വേദിയില്‍ നൃത്തം ചെയ്യുന്നത് ഹോപ്പാണെങ്കിലും അത് ഏറെ ആസ്വദിക്കുന്നതും ചിരിച്ച് താളം പിടിച്ച് പ്രോത്സാഹനം നല്‍കുന്നതും ബേസിലാണ്. മകളുടെ പെര്‍ഫോമന്‍സ് അഭിമാനത്തോടെ നോക്കിക്കാണുന്ന അച്ഛനെയാണ് ബേസിലിന്റെ ചിരിയില്‍ കാണുന്നത്. പെപ്പർകാറ്റ് വെഡ്ഡിംഗിന്റെ ഇൻസ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വച്ചാണ് ബേസിലും എലിസബത്തും കണ്ടുമുട്ടിയത്. 2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. മകള്‍ക്കു ഹോപ്പ് എന്നു പേര് നല്‍കിയതിനെ കുറിച്ചും മുൻപ് ബേസില്‍ സംസാരിച്ചിട്ടുണ്ട്. എലിസബത്ത് കണ്ടെത്തിയ പേരാണിതെന്നാണ് ബേസില്‍ പറഞ്ഞത്. ‘‘ഒരു സീരീസ് കാണുന്നതിനിടയിലാണ് എലിസബത്തിന് ഹോപ്പ് എന്ന പേര് സ്ട്രൈക്ക് ചെയ്യുന്നത്. ആ സീരീസില്‍ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്, അതിനു നല്‍കുന്ന പേരാണ് ഹോപ്പ് എന്നത്. വളരെ പ്രശ്നങ്ങള്‍ക്കിടയില്‍ അവർക്ക് പ്രതീക്ഷകള്‍ നല്‍കി ജനിക്കുന്ന കുഞ്ഞിനെ അവർ ഹോപ്പ് എന്ന് വിളിച്ചു...’’ എന്നാണ് ബേസില്‍ അന്ന് പറഞ്ഞത്.
പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നിവയാണ് ഈ വർഷം ഇതുവരെ തിയേറ്ററുകളിലെത്തിയ ബേസില്‍ ചിത്രങ്ങള്‍. പൊന്മാനിലെ ബേസിലിന്റെ തകർപ്പൻ പ്രകടനം വലിയ രീതിയില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW