Friday, March 13, 2026 Last Updated 34 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 12.37 PM

50-60 പേര്‍ കുംഭമേളയില്‍ മരിച്ചിരുന്നു, കര്‍ണാടകാ സര്‍ക്കാര്‍ വിമര്‍ശിച്ചോ? ബാംഗ്‌ളൂര്‍ ദുരന്തത്തില്‍ സിദ്ധരാമയ്യയുടെ പ്രതികരണം

uploads/news/2025/06/784784/siddharamayya.jpg

ബംഗലുരു: ബുധനാഴ്ച ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവതെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യ. കുംഭമേളയിലേത് പോലെ മറ്റിടങ്ങളിലെ സമാന ദുരന്തങ്ങളുമായി താരതമ്യപ്പെടുത്തി ദുരന്തത്തെ ന്യായീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചാല്‍ അത് വേറെ കാര്യമാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സൗജന്യമായി ചികിത്സയും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കും.

മഹാകുംഭത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. 'ഇത്തരം സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും നടന്നെന്ന് പറഞ്ഞ് അവരുമായി താരതമ്യം ചെയ്ത് പ്രതിരോധിക്കാന്‍ ഞാന്‍ പോകുന്നില്ല. കുംഭമേളയില്‍ 50-60 പേര്‍ മരിച്ചു, ഞാന്‍ അതിനെ വിമര്‍ശിച്ചിട്ടില്ല.'' അദ്ദേഹം പറഞ്ഞു. മരിച്ചവര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം സംഭവിക്കാന്‍ പാടില്ലായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ സര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം ചെയ്യില്ല. ഞാന്‍ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു.. ആളുകള്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തകര്‍ത്തു. തിക്കിലും തിരക്കും ഉണ്ടായി. ആരും പ്രതീക്ഷിച്ചില്ല ഇത്രയധികം ജനക്കൂട്ടം. സ്റ്റേഡിയത്തില്‍ 35,000 പേര്‍ക്ക് മാത്രമേ ശേഷിയുള്ളൂ, എന്നാല്‍ 2-3 ലക്ഷം ആളുകള്‍ എത്തിയിരുന്നു. അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അഗാധമായ ദു:ഖം രേഖപ്പെടുത്തി. വിരാട്‌കോഹ്ലിയും ആര്‍സിബിയും ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. വലിയ ഹൃദയവേദനയെന്നായിരുന്നു കോഹ്ലിയുടെയും പ്രതികരണം. സംഭവത്തില്‍ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ബംഗലുരുവില്‍ ഹൈക്കോടതിയുടെ നേരെ എതിര്‍വശത്തായിരുന്നു സംഭവം നടന്നത്. ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി ഇക്കാര്യത്തില്‍ വിധി പറയുകയും ചെയ്യും. അതേസമയം സംഭവം ബിജെപി രാഷ്ട്രീയമായി തന്നെ ഉയര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW