Friday, March 13, 2026 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 03.42 PM

അമ്മയുടെ കൂടെ ഒളിച്ചോടിയ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) എന്നയാളാണ് കൊല്ലപ്പെട്ടത്.
man, kills, karnataka

ലകർണാടകയില്‍ അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം യുവാവ് കൊലപ്പെടുത്തി . റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പൊലീസ് വരുന്നത് വരെ മൃതദേഹത്തിൽ ചവിട്ടി നിന്നു. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ബസപ്പയും മഠപതിയുടെ അമ്മയും ഒളിച്ചോടിയത്.

തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രനഗരമായ സവദത്തിയിലെ ഹൂലികട്ടി ഗ്രാമത്തിന് സമീപം . ബസപ്പയെ റോഡിൽ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് എരയ്യ ആക്രമിക്കുകയായിരുന്നു. 16 ഓളം കുത്തേറ്റ ഹൊസ്മാനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇയാൾ പൊലീസിനെ വിളിച്ച് കുറ്റം സമ്മതിച്ചു. അമ്മയോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് എരയ്യക്ക് ഹോസ്മാനിയോട് പതിറ്റാണ്ടുകളായി പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW