-->
തിരുവനന്തപുരം: ഗവര്‍ണറുടെ ഓഫീസ് അയച്ചുതന്നത് ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രമെന്ന് കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രതികരണം. രാജ്ഭവനില്‍ നടക്കേണ്ടിയിരുന്ന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പ്രതികരണം. ഒരു ഇടവേളയ്ക്ക് ശേഷം ഗവര്‍ണറും സര്‍ക്കാരും വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് പുതിയ വിവാദം.
മുഖ്യമന്ത്രിയോട് സംസാരിച്ച് വേദി മാറ്റിയെന്നും സെക്രട്ടേറിയേറ്റിന്റെ ദര്‍ബാര്‍ഹാളില്‍ പരിപാടിയും കൃഷിയോഫീസിന്റെ മുന്നില്‍ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയും കൃഷിമന്ത്രി നിര്‍വ്വഹിച്ചു. സര്‍ക്കാരിന്റെ പരിപാടി ഭരണഘടനാനുസൃതം ആയിരിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന പറയുന്നത് പോലെയുള്ള നിര്‍ദേശമല്ല രാജ്ഭവനില്‍ നിന്നും വന്നതെന്നും കൃഷിമന്ത്രി പറഞ്ഞു. ഈ ചിത്രം തന്നെ ഉപയോഗിച്ച് പരിപാടി നടത്തണമെന്ന് രാജ്ഭവന്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു. അത്തരമൊരു ശാഠ്യവുമായി പൊരുത്തപ്പെടാനാകില്ലെന്നും പറഞ്ഞു.
രാജ്ഭവന്‍ അയച്ചുതന്നത് ഇന്ത്യയുടെ ഭൂപടപല്ല. ആര്‍എസ്എസ് വെക്കുന്ന ഭാരതാംബയുടെ ചിത്രമാണ്. ഈ ചിത്രം മാറ്റാന്‍ പ്രയാസമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഒരു സംഘടനയുടേയോ മതത്തിന്റെയോ ചിഹ്നം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തിയാണ്. ഇന്ത്യയെയും ഭാരതാംബ എന്ന സങ്കല്‍പ്പത്തെയും കേരളം ഏറ്റവും ആദരവോടെ കാണുന്നത്. മുമ്പ് രാഷ്ട്രപതി പങ്കെടുത്ത പരിപാടിയില്‍ പോലും ഈ രീതിയിലുള്ള ചടങ്ങുകള്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.