-->
നടി നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് വിമര്‍ശനം. നവ്യയുെട വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചത്. സ്ത്രീകളുള്‍പ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകളുമായി എത്തുന്നത്. നവ്യയെ ഇങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഈ വസ്ത്രം നിങ്ങള്‍ക്ക് ചേരുന്നില്ല. താങ്കളെ അധികം ഇങ്ങനെയൊന്നും കാണാത്തതുകൊണ്ടായിരിക്കാം. തികച്ചും വ്യക്തിപരമായ കമന്റാണ്. ഒരു സ്ത്രീയുടെ കമന്റ് ഇങ്ങെനയായിരുന്നു.
മോട്ടിവേഷന്‍ മാത്രം പോരാ ചേച്ചി. ആ പറയുന്ന ആളിന് അര്‍ഹത ഉണ്ടെന്നും കൂടി നോക്കണം. ഇത് നമ്മുടെ കൊച്ചുകേരളമാണ്. ചേച്ചിയെ പോലുളള ഒരു ആര്‍ട്ടിസ്റ്റ് എപ്പോഴും ഞങ്ങള്‍ക്ക് മാതൃക ആകേണ്ടതാണ്. ഇതായിരുന്നു മറ്റൊരു കമന്റ്.
അതേസമയം നവ്യയെ പിന്തുണച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കയറി ഇടപെടുന്നത് ശരിയല്ലെന്നാണ് ഇവരുടെ അഭിപ്രായം.