-->
52 ാം വിവാഹവാര്‍ഷികം ആഘോഷമാക്കി നടന്‍ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും. വിവാഹസമയത്തുളള ചിത്രങ്ങളായിരുന്നു ഈ വിശേഷദിനത്തില്‍ താരം പങ്കുവെച്ചത്.
‘ജയയ്ക്കും എനിക്കും വിവാഹവാര്‍ഷികം ആശംസിച്ച എല്ലാവര്‍ക്കും എന്റെ നന്ദിയും സ്‌നേഹവും’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അമിതാഭ് ബച്ചന്‍ കുറിച്ചത്.
ഒരു ലളിതമായ വെളുത്ത കുര്‍ത്ത-പൈജാമയായിരുന്നു ബച്ചന്റെ വേഷം. ചുവന്ന സാരിയായിരുന്നു ജയ ബച്ചന്‍ ധരിച്ചിരുന്നത്.
സഞ്ജീര്‍, ഷോലെ, ചുപ്‌കെ ചുപ്‌കെ, മിലി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ജയ ബച്ചനും അമിതാഭ് ബച്ചനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുഡ്ഡിയുടെ സെറ്റില്‍ വെച്ചാണ് അവര്‍ ആദ്യമായി കണ്ടുമുട്ടിയത്. 1973 ലായിരുന്നു ഇരുവരുടെയും വിവാഹം.