Friday, March 13, 2026 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 03.45 PM

കണ്ണൂർ ചെങ്ങളായിയിൽ റോഡിൽ കൂറ്റൻ കുഴി; നാല് മീറ്ററോളം ആഴം

സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
uploads/news/2025/06/784618/6.gif
photo - facebook

കണ്ണൂർ: ശ്രീകണ്ഠാപുരം ചുഴലി - ചെങ്ങളായി റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടാൻ കാരണം സോയിൽ പൈപ്പിങെന്ന് സംശയം. വിദഗ്ധ പരിശോധനയ്ക്കായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എ‍‍ഞ്ചിനീയറും സ്ഥലം സന്ദർശിച്ചു.

കരിവെള്ളൂർ - കാവുമ്പായി റോഡിലെ പനങ്കുന്ന് ഭാഗത്താണ് ഭീമൻ കുഴി കണ്ടെത്തിയത്. ഇന്നലെ വൈകുന്നരം അഞ്ച് മണിക്ക് ശേഷമാണ് കുഴി രൂപപ്പെട്ടത്. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ആദ്യം കണ്ടത്.

ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തി നോക്കിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. തുടക്കത്തിൽ ചെറിയ കുഴിയായിരുന്നെങ്കിലും പിന്നീട് കുഴിയുടെ ആഴം കൂടി വരികയായിരുന്നു. നിലവിൽ കുഴിക്ക് അഞ്ച് മീറ്ററിലധികം ആഴമുണ്ടെന്നാണ് പ്രാഥമിക നിഗമനം. റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW