Saturday, March 14, 2026 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 11.34 AM

ഭൂചലനത്തെത്തുടര്‍ന്നുണ്ടായ പരിഭ്രാന്തിയ്ക്കിടെ പാകിസ്താനില്‍ കൂട്ടജയില്‍ചാട്ടം...! കറാച്ചിയില്‍ തടവില്‍ നിന്നും രക്ഷപ്പെട്ടത് 200 ലേറെ തടവുകാര്‍

uploads/news/2025/06/784584/jail-breake.jpg

കറാച്ചി: ഭൂചലനത്തെത്തുടര്‍ന്നുണ്ടായ പരിഭ്രാന്തിയ്ക്കിടെ പാകിസ്താനില്‍ കൂട്ടജയില്‍ചാട്ടം. കറാച്ചിയിലെ ജയിലില്‍നിന്ന് രക്ഷപ്പെട്ടത് ഇരുന്നൂറിലേറെ തടവുകാര്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഭൂചലനങ്ങളുണ്ടായതോടെ മുന്‍കരുതല്‍നടപടികളുടെ ഭാഗമായി തടവുകാരെ സെല്ലുകളില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് തടവുകാര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് രക്ഷപ്പെട്ടത്.

കറാച്ചിയിലെ മാലിര്‍ ജയിലില്‍നിന്ന് 216 തടവുകാര്‍ രക്ഷപ്പെട്ടതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കാഷിഫ് അബ്ബാസി പറഞ്ഞു.
ഇവരില്‍ 78 പേരെ പിടികൂടി. ശേഷിക്കുന്നവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. ജയില്‍ചാടുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വെടിവയ്പ്പില്‍ പരുക്കേറ്റിട്ടുണ്ട്.

അതേസമയം, രക്ഷപ്പെട്ട തടവുകാരോട് കീഴടങ്ങാന്‍ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ ആവശ്യപ്പെട്ടു. രക്ഷപ്പെട്ട തടവുകാരില്‍ പലരും നിസാര കുറ്റങ്ങളുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടവരാണ്. എന്നാല്‍, കീഴടങ്ങുന്നതിനു പകരം ജയില്‍ചാട്ടത്തിന് പോലീസ് അറസ്റ്റ് ചെയ്താല്‍ ഭീകരവാദ കുറ്റം ചുമത്തുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനിടെ കറാച്ചിയില്‍ നിരവധി തവണയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.6 മുതല്‍ 3.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് നാഷണല്‍ സീസ്മിക് മോണിറ്ററിങ് സെന്റര്‍ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW