Friday, March 13, 2026 Last Updated 45 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 03.12 PM

യു കെയിൽ മകനൊപ്പം മനോജ്‌ കെ ജയൻ; പുതിയ അധ്യയനവർഷത്തില്‍ അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുരുന്നുകള്‍ക്ക് ആശംസകൾ പങ്കിട്ട് താരം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മനോജ് കെ. ജയന്‍ ഇപ്പോഴിതാ പുത്തന്‍ അധ്യയന വര്‍ഷത്തില്‍ കുരുന്നുകള്‍ക്ക് ആശംസകള്‍ പങ്കിടുകയാണ്. യുകെയിലുള്ള മകനൊപ്പമുള്ള വീഡിയോ പങ്കിട്ടാണ് താരത്തിന്റെ ആശംസ.
Manoj K Jayan, Manoj's son amruth
Manoj k jayan with son (Image Source: Instagram)

നടന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മനോജ് കെ. ജയന്‍. അഭിനയത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം. ആദ്യഭാര്യയായ ഉര്‍വ്വശിയുമായി വേര്‍പിരിഞ്ഞെങ്കിലും മക​ളെ ഉള്ളം കൈയില്‍ കൊണ്ടു നടക്കുന്ന അച്ഛനാണ് മനോജ്. താരം രണ്ടാമത് വിവാഹം ചെയ്തത് ആശയെയാണ്. യുകെയില്‍ എയില്‍സ്ബറി ഗ്രാമർ സ്കൂളില്‍ ഏഴാം ക്ലാസ്സിലാണ് മനോജിന്റെയും ആശയുടെയും മകൻ അമൃത് പഠിക്കുന്നത്. ഇടയ്ക്ക് വിദേശത്തേക്ക് യാത്ര പോകാറുള്ള താരം അതിന്റെ വിശേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ പുതിയ അധ്യയനവർഷത്തില്‍ അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുരുന്നുകള്‍ക്ക് ആശംസകൾ പങ്കിടുകയാണ് താരം. മകന്റെ ഈ വർഷത്തെ ആദ്യ സ്കൂൾ ദിനം പങ്കിട്ടാണ് മനോജ്‌ കെ ജയന്റെ ആശംസ. ‘‘നാട്ടിൽ ഇന്ന്... സ്കൂൾ തുറന്ന് പുതിയ അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ, എല്ലാ പ്രിയപ്പെട്ട കൺമണിപൂക്കൾക്കും, കണ്ണാടി പൂക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ... ഒപ്പം, മാതാപിതാക്കൾക്കും, അധ്യാപകർക്കും...നിങ്ങളുടെ കനവിലെ ചിറകുമായി അവർ പറന്നുയരട്ടെ...’’ എന്ന ക്യാപ്ഷൻ നൽകിയാണ് വിദേശത്ത് നിന്ന് മകനൊപ്പമുള്ള വീഡിയോ പങ്കിട്ട് മനോജ്‌ കെ ജയൻ കുറിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള മനോജ് കെ. ജയന്‍ അമൃതിന് ഇംഗ്ലണ്ടിലെ പ്രശസ്തമായ ഗ്രാമർ സ്കൂളില്‍ പ്രവേശനം ലഭിച്ചതിലുള്ള സന്തോഷം മുൻപ് പങ്കുവച്ചിരുന്നു. സ്വന്തം പ്രയത്നം കൊണ്ടാണ് അമൃത് സ്കൂളിലേക്കുള്ള പ്രവേശനം നേടിയെടുത്തതെന്നാണ് താരം അന്ന് പറഞ്ഞത്. ഉയർന്ന അക്കാദമിക നിലവാരമുള്ള സ്കൂളാണ് ഇംഗ്ലണ്ടിലെ ഗ്രാമർ സ്കൂള്‍. മകന്റെ പഠന സൗകര്യങ്ങള്‍ക്കുവേണ്ടി ആശയും മകനും ഇംഗ്ലണ്ടിലാണ് താമസം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW